ട്വിറ്ററില്‍ വാചകമടിച്ച അഭിഷേക് ബച്ചന് പണികൊടുത്ത് ഭാര്യ ഐശ്വര്യ

കുറച്ചു മണിക്കൂറുകള്‍ക്ക് മുന്‍പാണ് ‘മണ്‍ഡേ മോട്ടിവേഷന്‍’ എന്ന പേരില്‍ ട്വിറ്ററില്‍ അഭിഷേക് ബച്ചന്‍ ഒരു പോസ്റ്റ് ഇട്ടത്. ബ്രോക്കോളി എന്ന പച്ചക്കറി മനുഷ്യ നിര്‍മ്മിതമാണ് എന്നും രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ഷകര്‍ പലയിനം കാബേജുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയെടുത്തതാണ് ബ്രോക്കോളി എന്നും കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് അഭിഷേക് റീട്വീറ്റ് ചെയ്തത്.

എന്തിനാണ് അവര്‍ അന്നങ്ങനെ ചെയ്തത്? ആരെങ്കിലും ഇങ്ങനെ ചെയ്യുമോ? എന്തിനായിരിക്കും? ബ്രോക്കോളിയൊക്കെ ആര്‍ക്കെങ്കിലും ഇഷ്ടമുണ്ടാവുമോ? എന്നും എഴുതി അഭിഷേക് ബ്രോക്കോളിയോടുള്ള തന്റെ അനിഷ്ടം പങ്കുവച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ജൂനിയര്‍ ബച്ചന്‍ അതിന് വില കൊടുക്കേണ്ടിയും വന്നു. ബ്രോക്കോളി കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് പോലെയുള്ള ഒരു പലഹാരം കഴിക്കേണ്ടി വന്ന അഭിഷേക് അതിന്റെ ഒരു ചിത്രം പങ്കു വച്ച് കൊണ്ട് ട്വിറ്ററില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ‘ഞാന്‍ നേരത്തേ പറഞ്ഞത് എന്റെ മിസ്സിസ് കേട്ടു എന്ന് തോന്നുന്നു. ‘മര്‍ഫീസ്’ നിയമം ഓര്‍മ്മ വരുന്നു.’തെറ്റായി സംഭവിക്കാനുള്ളതെല്ലാം തെറ്റായിത്തന്നെ സംഭവിക്കും’ എന്നതാണ് ‘മര്‍ഫീസ്’ നിയമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്വിറ്ററില്‍ ട്രോളന്മാര്‍ക്ക് കലക്കന്‍ മറുപടി നല്‍കി അവരുടെ വായടപ്പിക്കുന്ന താരമാണ് അഭിഷേക് ബച്ചന്‍. ഭാര്യ ഐശ്വര്യയെക്കുറിച്ചും മകള്‍ ആരാധ്യയെക്കുറിച്ചുമുളള ട്രോളുകള്‍ക്ക് ഉടനടി അഭിഷേക് മറുപടി നല്‍കാറുണ്ട്. ഏറ്റവുമൊടുവില്‍ തന്നെ ട്രോളിയ ആള്‍ക്ക് നല്ല ചുട്ട മറുപടിയാണ് അഭിഷേക് നല്‍കിയത്.

ഐപിഎല്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയോട് അഭിഷേകിനെ താരതമ്യം ചെയ്തയാള്‍ ഇരുവരും ഒന്നിന്നും കൊളളാത്തവരാണെന്നാണ് അയാള്‍ ട്വീറ്റ് ചെയ്തത്. മാത്രമല്ല, സുന്ദരിമാരായ ഭാര്യമാരെ കിട്ടാന്‍ ഇരുവരും അര്‍ഹരല്ലെന്നും ഒരാള്‍ സിനിമയിലും മറ്റൊരാള്‍ ക്രിക്കറ്റിലും എത്തിയത് അവരുടെ പിതാക്കന്മാര്‍ കാരണമെന്നുമാണ് ബോബി ഡിയോള്‍ എന്ന വ്യാജ പേരുളള അക്കൗണ്ടില്‍നിന്നും ട്വീറ്റ് വന്നത്.

ഇതിനു ട്വിറ്ററിലൂടെ ഉടനടി അഭിഷേക് മറുപടി നല്‍കി. സഹോദരാ, എന്റെ ഷൂസ് ധരിച്ച് ഒരു കിലോമീറ്റര്‍ നടന്നു നോക്കൂ. നിങ്ങള്‍ 10 അടി നടന്നാല്‍ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നും. സ്വയം മെച്ചപ്പെടാന്‍ സമയം കണ്ടെത്തൂ, മറ്റുളളവരെക്കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ട എന്നായിരുന്നു അഭിഷേക് ട്വീറ്റ് ചെയ്തത്.

രണ്ടു വര്‍ഷമായി സിനിമയില്‍നിന്നും വിട്ടുനിന്നിരുന്ന അഭിഷേക് അനുരഗ് കശ്യപിന്റെ മന്‍മര്‍സിയാന്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ്. സജാദ്-ഫര്‍ഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുള്‍ എന്ന ചിത്രത്തിലാണ് അഭിഷേക് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. 2016 ജൂണില്‍ ആ ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന്‍ വേറെ സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചില്ല. സിനിമയില്ലാതെയിരുന്ന രണ്ടു വര്‍ഷങ്ങളില്‍ തന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍, കബഡി ടീമുകളെ നോക്കുന്നതിലാണ് ബച്ചന്‍ ശ്രദ്ധയൂന്നിയത്.

Top