ആരാധ്യ ബച്ചന്‍ പ്രധാനമന്ത്രിയാകും: വെളിപ്പെടുത്തലുമായി മോദിയുടെയും ട്രംപിന്റേയും രജനികാന്തിന്റെയും രാഷ്ട്രീയം പ്രവചിച്ച ജോത്സ്യന്‍

ഹൈദരാബാദ്: അമിതാഭ് ബച്ചന്റെ കൊച്ചുമകളും ഐശ്വര്യ- അഭിഷേക് താരദമ്പതികളുടെ മകളുമായ ആരാധ്യയ്ക്ക് രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടെന്ന് ഹൈദരാബാദില്‍ നിന്നുളള ഒരു ജോത്സ്യന്റെ പ്രവചനം. ജോത്സ്യനായ ഡി ഗ്യാനേശ്വര്‍ ആണ് 2018ലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രവചിച്ചത്.

നടന്മാരായ ചിരഞ്ജീവി, രജനീകാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശനം വളരെ കൃത്യമായി താന്‍ പ്രവചിച്ചതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. 2009ല്‍ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചു വരുമെന്നും വിജയകരമായി താന്‍ പ്രവചിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആരാധ്യ പ്രധാനമന്ത്രി ആകണമെങ്കില്‍ പേര് മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.

‘രോഹിണി’ എന്ന പേര് ആരാധ്യ സ്വീകരിച്ചാല്‍ മാത്രമേ പ്രധാനമന്ത്രിയാകു എന്നാണ് അദ്ദേഹത്തിന്റെ വാദം. നേരത്തേ ഡോണള്‍ഡ് ട്രംപും നരേന്ദ്ര മോദിയും രണ്ടാമതും തിരഞ്ഞെടുക്കപ്പെടുമെന്ന് ഇദ്ദേഹം പ്രവചിച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രിയായി രജനീകാന്ത് വരുമെന്നും ഇദ്ദേഹം പ്രവചനം നടത്തി. 20124ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

Latest
Widgets Magazine