അഡ്വ. സിബി സെബാസ്റ്റ്യന്‍
ഒന്നാം ഭാഗം
വിമോചന സമരത്തിന്റെ മുന്‍ നിരയില്‍ നിന്ന ഒരു ക്രിസ്ത്യാനി പയ്യന്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനായതില്‍ ഒരു പാട് ചതിയുടെ കഥയുണ്ട്. വിമോചന സമരം നയിച്ചത് ക്രിസ്ത്യാനികള്‍, അതിനാല്‍ തന്നെ കോണ്‍ഗ്രസ് പിളര്‍ന്നു കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ ആന്റണി സ്വാഭാവികമായും കേരള കോണ്‍ഗ്രസില്‍ ചേരേണ്ടതാണ് എന്നാല്‍, ആന്റണിയിലെ അധികാരക്കൊതി അതിനു അനുവദിച്ചില്ല. കാരണം ഒരു ന്യൂനപക്ഷപാര്‍ട്ടിയായ കേരള കോണ്‍ഗ്രസില്‍ നിന്നാല്‍ ഒരു സംസ്ഥാന മന്ത്രിക്കപ്പുറം പോകാന്‍ പറ്റില്ല എന്ന തിരിച്ചറിവ് ആന്റണിയെ കോണ്‍ഗ്രസില്‍ നിര്‍ത്തി.
യുവാക്കള്‍ക്കു എന്നും പ്രോത്സാഹനം നല്‍കിയിരുന്ന ലീഡര്‍ കരുണാകരന്‍ ആന്റണിയെ കൂടെക്കൂട്ടി. അത് നല്ല ബന്ധം ആയി തുടര്‍ന്നു, അടിയന്തരാവസ്ഥകാലത്ത് നാടിന്റെ സ്ഥിതിവിലയിരുത്താന്‍ ഇന്ദിരാജി വിളിച്ചു ചേര്‍ന്ന യോഗത്തില്‍ കരുണാകരന്റെ അനുമതിയോടെ ആന്റണിക്കും കൂട്ടര്‍ക്കും അഭിപ്രായം പറയാന്‍ അവസരം ലഭിച്ചു. എല്ലാവരും അടിയന്തരാവസ്ഥയെ അനുകൂലിച്ചും ഇപ്പോള്‍ പിന്‍വലിച്ചാല്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും പ്രസംഗിച്ചപ്പോള്‍ ആന്റണി മാത്രം എതിര്‍ത്തു.
അടിയന്താവസ്ഥ തുടങ്ങിയപ്പോള്‍ ശരിയായ ദിശയില്‍ ആയിരുന്നെന്നും ഇപ്പോള്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നെന്നും, ഇലക്ഷന്‍ വഴി പാര്‍ട്ടി തിരിച്ചു വരണമെന്നും അദ്ദേഹം വാദിച്ചു. തീര്‍ത്തും മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനസംഘം, ഇടതുപാര്‍ട്ടികള്‍ എല്ലാം യോജിച്ച സമയവും ഇന്ദിരാജിയ്ക്കു ഒട്ടും സുരക്ഷിതവും ആയ സമയം അല്ലെന്നും അറിഞ്ഞായിരു ആ നീക്കം എന്നത് ചരിത്ര സത്യം. സഞ്ജീവ് ഗാന്ധിയുടെ എതിര്‍പ്പിനെ മറികടന്ന് ആന്റണി പറഞ്ഞത് വിശ്വസിച്ച് ഇന്ദിരാജി തിരഞ്ഞെടുപ്പിനു തയ്യാറായി എന്നത് ചരിത്രം.
ആന്റണി പ്രതീക്ഷിച്ചതു പോലെ കോണ്‍ഗ്രസിനു ഭരണം നഷ്ടമായി. ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റു. കേരളത്തില്‍ എന്നാല്‍ കോണ്‍ഗ്രസ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുകയും കരുണാകരന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. പിന്നെ കരുണാകരന്റെ സ്ഥാനം തട്ടിയെടുക്കാനായി ശ്രമം. രാജന്‍ കേസ് വന്നപ്പോള്‍ കരുണാകരനെ കോടതി നേരിട്ട് വിമര്‍ശിക്കാതിതിരുന്നിട്ടും അധികാരത്തിനായി ആന്റണിയും വലംകൈ ആയിരുന്ന ഉമ്മന്‍ചാണ്ടിയും നിര്‍ബന്ധിപ്പിച്ച് ലീഡറെ രാജി വപ്പിച്ച് സംസ്ഥാനത്തെ അധികാരം കൈക്കലാക്കി. ഇവിടെ ആദ്യഘട്ടം ആന്റണി മറികടക്കുന്നു.
ഇന്ദിരക്കെതിര പരസ്യമായി രംഗത്ത്; കോണ്‍ഗ്രസ് പിളര്‍ത്തി
ഇനിയാണ് ആന്റണിയുടെ തിരശീലയ്ക്കു പിന്നിലെ കളി തുടങ്ങുന്നത്. രാജന്‍ കേസ് എവിടെയും എത്തിയില്ല. കരുണാകരനു സ്വാഭാവികമായും സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥ ആന്റണിയെ വല്ലാതെ അലോസരപ്പെടുത്തി. ഈ സമയം ഇന്ദിരാജി ഇല്ലാത്ത കോണ്‍ഗ്രസ് പ്രസ്ഥാനം പോലും സംഘടിപ്പിക്കാന്‍ പറ്റാത്ത യഥാര്‍ഥ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇന്ദിരാജിയെ എങ്ങിനെയും ലോക്സഭയില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു.
ഇതിന്റെ ഭാഗമായി നോര്‍ത്ത് സേഫ് അല്ലാത്തതിനാല്‍ കര്‍ണ്ണാടകയിലെ ചിക്മാഗ്ലൂര്‍ തിരഞ്ഞെടുപ്പു ഇവിടെ സിറ്റി എംപി ഡി.ബി ചന്ദ്രഗൗഡയെ സ്ഥാനം രാജിവയ്പ്പിച്ചു ഇന്ദിരാജിയ്ക്കു കളം ഒരുക്കി. ഇതോടൊപ്പം ഇന്ദിരാ വിരുദ്ധര്‍ എന്നറിയപ്പെടുന്ന നെഹ്റു ഗാന്ധി കുടുംബ വിരുദ്ധര്‍ ഒന്നിച്ചു. ആന്റണിയുടെ തിരശീലയ്ക്കു പിന്നിലെ നീക്കത്തിലൂടെ ദേവരാജനെ മുന്‍ നിര്‍ത്തി കളിആരംഭിച്ചു. ജനംപുറംതള്ളിയ ഇന്ദിരാഗാന്ധി ഇനി ഒരിക്കലും ജനവിധി തേടരുതെന്നും അതിനു കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും ആന്റണി തന്നെ പറഞ്ഞു.
ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി ദേവരാജും ആന്റണിയും അടങ്ങുന്ന വിമതപക്ഷം പാര്‍ട്ടി പിടിച്ചടക്കി. ഇന്ദിരാജിക്കൊപ്പം യഥാര്‍ഥ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉറച്ചു നിന്നു. പാര്‍ട്ടി പിളര്‍ത്തി യഥാര്‍ഥ കോണ്‍ഗ്രസ് ആണെന്നു അവകാശപ്പെടുന്ന ദേവരാജ് നയിക്കുന്ന കോണ്‍ഗ്രസ് യുആര്‍എസ് രംഗത്ത് വുന്നു. പാര്‍ട്ടി പതാക പോലും ഇന്ദിരാജിയ്ക്കു ഉപേക്ഷിക്കേണ്ടി വന്നു. പാര്‍ട്ടി ചിഹ്നം ആയ പശുവും കിടാവും മരവിക്കപ്പെട്ടു.
അങ്ങിനെ ഇന്ദിരാജി സ്വന്തം പാര്‍ട്ടിക്കു രൂപം നല്‍കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) ഇന്ദിരാജി കൈപൊക്കി കാണിച്ചാല്‍ അതിനു പിന്നില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ ആണ് ഇന്ത്യയില്‍ ഉള്ളതെന്നു ഒരു പ്രധാന വിദേശ രാജ്യ തലവന്‍ ഇന്ദിരാജിയ്ക്കു ഉപദേശം നല്‍കി. അങ്ങിനെ കൈപ്പത്തി തിരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിക്കാന്‍ തീരുമാനിച്ചു. യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഇന്ദിരാജിയ്ക്കു ഒപ്പം നിന്നു. ഇതോടെ ആന്റണിയുടെ ലക്ഷ്യം പതറാന്‍ തുടഹ്ങി. ആന്റണിയുടെ പിന്നില്‍ ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, സുധീരന്‍, പി.സി ചാക്കോ, കെ.പി ഉണ്ണികൃഷ്ണന്‍, കടന്നപ്പള്ളി രാമകൃഷ്ണന്‍ എന്നിവര്‍ ആയിരുന്നു. ദേവരാജ്, ശരത് പവാര്‍, പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി, അംബികാ സോണി, ചിതംബരം, സുബ്രഹ്മണ്യം, യശ്വന്ത്റാവു ചവാന്‍, കുശു ബ്രഹ്മാണ്ഡ റെഡ്ഡി, സ്വരണ്‍ സിങ്, ശരത് ചന്ദ്ര സിങ്ങ് എന്നിവരായിരുന്നു നേതാക്കള്‍. ഇതില്‍ നിന്നു തന്നെ ആന്റണിയാണ് പട നയിച്ചത് എന്ന കാര്യം വ്യക്തമായി വായിച്ചെടുക്കാം.
കാരണം കേരളത്തില്‍ നിന്നായിരുന്നു കൂടുതലും മുന്‍ നിര നേതാക്കള്‍. കോണ്‍ഗ്രസ് യുആര്‍എസ് ഒരു പരാജയം ആണെന്നു ആന്റണി അധികം താമസിക്കാതെ തന്നെ മനസിലാക്കി. പല നേതാക്കളും മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസിലേയ്ക്കു മടങ്ങി.ആന്റണി അവിടം വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു കോണ്‍ഗ്രസ് (എ) ആന്റണി കോണ്‍ഗ്രസ്, ഇടതുപക്ഷവും ആയി ചേര്‍ന്ന് എല്ലാം പിടിക്കാം എന്ന ശ്രമത്തില്‍ ആയി പിന്നെ ഉള്ള നീക്കങ്ങള്‍. സ്റ്റേറ്റില്‍ ഒതുങ്ങി ഒരു പുതിയ തയ്യാര്‍ എടുപ്പായിരുന്നു ലക്ഷ്യം. എന്നാല്‍, എണ്‍പതിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആന്റണിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന ഒന്നായിരുന്നു. ഇന്ദിര ഗാന്ധി ഭാരത യക്ഷി എന്നായിരുന്നു ആന്റണി കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. ഇന്ദിരാജി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തി.
വീണ്ടും കരുണാകരനൊപ്പം
കരുണാകരന്‍ എന്ന മഹാശക്തന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസം ആണെന്ന തിരിച്ചറിവ് ആന്റണിയെ കരുണാകരന്റെ കാല്‍ ചുവട്ടില്‍ എത്തിച്ചു. അടിയന്തരാവസ്ഥയ്ക്കു എതിരെ പ്രതികരിക്കുകയും, ഇന്ദിരാഗാന്ധിയെ ഭാരത യക്ഷി എന്നു വിളിക്കുകയും ചെയ്ത ആന്റണിയെ സഞ്ജയ് ഗാന്ധി എന്നാല്‍ നന്നായി മനസിലാക്കിയിരുന്നു. 1980 ല്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് ഗാന്ധി രംഗപ്രവേശം ചെയ്തത് ആന്റണിയെ ഏറെ തുണച്ചു. ശാന്തസ്വഭാവിയായ രാജീവ് ഗാന്ധി ആന്റണിയെ അംഗീകരിക്കാന്‍ തയ്യാറായി. 1982 ലെ തിരഞ്ഞെടുപ്പില്‍ ഒരു ഘടകകക്ഷിയായി ഒപ്പം കൂടിയ ആന്റണിയ്ക്കു 15 സീറ്റും ലഭിച്ചു.
എല്ലാം മറക്കാനും പൊറുക്കാനും ശീലിച്ച കരുണാകരന്‍ ആന്റണിയെ കോണ്‍ഗ്രസിലേയ്ക്കു മടക്കികൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങി. ഇന്ദിരാജിയ്ക്കു എതിര്‍പ്പുണ്ടായിട്ടും, ഇന്ദിരയെ നിര്‍ബന്ധിച്ചു സമ്മതം വാങ്ങി ആന്റണി കോണ്‍ഗ്രസിനെ ഐ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. ഇനി തെറ്റു തിരുത്തി കോണ്‍ഗ്രസിനൊപ്പം ആന്റണി നില്‍ക്കും എന്നതായിരുന്നു വിശ്വാസം. എന്നാല്‍, അന്ന് തുടങ്ങി എങ്ങിനെ കരുണാകരനെ പുറത്താക്കാം, പാര്‍ട്ടി പിടിക്കാം എന്നതിലായിരുന്നു ആന്റണിയുടെ ചിന്ത.
1982 ലെ ലയനത്തിനു ശേഷം 1984 ല്‍ ആന്റണി എഐസിസി സെക്രട്ടറിയുടെ കെപിസിസി പ്രസിഡന്റും ആയിരുന്നെങ്കിലും പാര്‍ട്ടി പൂര്‍ണമായും കെ.കരുണാകരന്റെ നിയന്ത്രണത്തില്‍ കീഴിലായിരുന്നു. ഇന്ദിരാജിയും, രാജീവുമായും കൃത്യമായ അകലം പാലിക്കുന്നതിനു ആന്റണിയും ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്നെ പാര്‍ട്ടി സ്ഥാനങ്ങളില്‍ ആന്റണിയ്ക്കു ഒതുങ്ങേണ്ടിയും വന്നു. 1982 മുതല്‍ കരുണാകരന്‍ 1991 ല്‍ സ്വന്തം ചേരിയിലെ വയലാര്‍ രവിയെ ഉപയോഗിച്ചു കെപിസിസി പ്രസിഡന്റ് സ്ഥാനം കൂടി കളയും വരെയും ഇതായിരുന്നു ആന്റണിയുടെ സ്ഥിതി. ഇതേ തുടര്‍ന്നാണ് ആന്റണി കൂടുതല്‍ ശക്തമായ കരുക്കളുമായി രംഗത്തിറങ്ങിയത്.
കെ കരുണാകരനെതിരെ
ഗാന്ധി കുടുംബവും നരസിംഹറാവുവുമായുള്ള കരുണാകരന്റെ ഉറ്റബന്ധം തകര്‍ത്തെങ്കില്‍ മാത്രമേ തനിക്ക് ഇനി അധികാരത്തില്‍ തിരികെ എത്താനാവൂ എന്ന തിരിച്ചറിവോടെയുള്ള നീക്കങ്ങളായിരുന്നു പിന്നീട് ആന്റണി നടത്തിയിരുന്നത്. കരുണാകരന്‍ അപകടത്തില്‍പ്പെട്ട് വിദേശത്ത് ചികിത്സയിലായിരുന്ന സമയമാണ് ഇതിനായി ആന്റണി തിരഞ്ഞെടുത്തത്. കേന്ദ്ര മന്ത്രിയായിരുന്ന കെ.ആര്‍ നാരായണനെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കിയ ആന്റണി, സ്വയം ഒരു കേന്ദ്രമന്ത്രിസ്ഥാനവും ഒപ്പിച്ചെടുത്തു. റാവുവും ഗാന്ധി കുടുംബവുമായുള്ള നല്ല ബന്ധം ഉലയ്ക്കാനും, സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങാതിരിക്കാനുമുള്ള തന്ത്രങ്ങളായിരുന്നു അതില്‍ പ്രധാനം. റാവുവിനെ ഉപയോഗിച്ചു ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവരെ എല്ലാം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
അര്‍ജുന്‍സിങ്, തിവാരി, മാധവ റാവു സിന്ധ്യ, രാജേഷ് പൈലറ്റ്, മൂപ്പനാര്‍ തുടങ്ങി എല്ലാവരും പാര്‍ട്ടി വിട്ടു. കരുണാകരനെ കുടുക്കാന്‍ ഒരു വ്യാജ കേസും. എല്ലാം അതിന്റെ ഭാഗം ആയിരുനനു. കരുണാകരന്റഎ നിര്‍ദേശ പ്രകാരം ഭരണം ലഭിക്കുകയും തുടരുകയും ചെയ്തിരുന്ന റാവു കരുണാകരന്റെ ശത്രുവുമായി. കരുണാകരനു ഗാന്ധി കുടുംബവുമായിരുന്ന ബന്ധവും വിച്ഛേദിക്കപ്പെട്ടു. റാവു പാര്‍ട്ടിയില്‍ സര്‍വാധിപനായി. ആന്റണി കേരളവും പിടിച്ചെടുത്തു.
റാവുവിനെ തളയ്ക്കാതെ, പാര്‍ട്ടിയെ വീണ്ടെടുക്കാനാവില്ലെന്നും സോണിയാ ഗാന്ധിയെ നേതൃ നിരയില്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും തിരിച്ചറിഞ്ഞ കരുണാകരനും നിയമവിദ്ധന്‍ കൂടിയായ വി.എന്‍ ഗാഡ്ഗിലും ചേര്‍ന്ന് റാവു പ്രതിയായ കേസ് വഴി റാവുവില്‍ നിന്നും അധികാരം തന്ത്രത്തിലൂടെ സീതാറാം കേസരിയില്‍ എത്തിച്ചു. കരുണാകരന്റെ ഈ രാഷ്ട്രീയ തന്ത്രം കണ്ട് ആന്റണിക്കു നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. അധികാരം ലഭിച്ച സീതാറാം കേസരി അവിടെ കടിച്ചു തൂങ്ങാന്‍ ഒരു ശ്രമം നടത്തി. എന്നാല്‍, മുന്‍ ഖജാന്‍ജിയായ സീതാറാം കേസരിയെ കൊണ്ടു തന്നെ സോണിയാജിയ്ക്കു വേണ്ടി സ്ഥാനം ഒഴിയാന്‍ തയ്യാറാക്കിയ ശേഷം ആ സ്ഥാനം സോണിയാ ഗാന്ധിയെ ഏല്‍പ്പിക്കാന്‍ കരുണാകരന്‍ എന്ന യഥാര്‍ഥ കോണ്‍ഗ്രസുകാരനു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. അതിനുള്ള തന്ത്രം അറിയുന്നതുകൊണ്ടാണല്ലോ അദ്ദേഹത്തെ എല്ലാവരും ലീഡര്‍ എന്നു വിളിക്കുന്നത്. ഇവിടെ ആന്റണിയുടെ രണ്ടാം ഘട്ട പരീക്ഷണവും പരാജയപ്പെടുന്നു.
1978 ല്‍ ഇന്ദിരാഗാന്ധിയെ പുറത്താക്കി നേടാന്‍ നോക്കിയതിനു ആയുസ് കുറവായിരുന്നങ്കില്‍, 1991 ല്‍ വിട്ടു നിന്ന സോണിയാ ഗാന്ധിയെ ഏഴു വര്‍ഷമാണ് ആന്റണി അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്തിയത്. കൂടുതല്‍ കാലം സോണിയാ ഗാന്ധി അവിടെ ഇരുന്നാല്‍ പിന്നെ ഇറക്കാന്‍ പ്രയാസമാണ് എന്ന തിരിച്ചറിവ് 1978 ലെ രീതിയില്‍ കൂട്ട് നേതാവിനെ ഉപയോഗിച്ചു അടുത്ത കളിക്കു അധികം കാത്തിരുന്നില്ല. വിദേശി പരാമര്‍ശം നടത്തി സോണിയാ ഗാന്ധിയെ പുറത്താക്കാന്‍ പവാറും സാഗ്മയും താരിക്ക് അന്‍വറും ചേര്‍ന്നു നടത്തിയ നീക്കങ്ങളായിരുന്നു അടുത്ത ഘട്ടം. അതും പരാജയം ഏറ്റുവാങ്ങി. കര്‍ട്ടനു പിന്നില്‍ നിന്നു നടത്തുന്ന നീക്കങ്ങളായതിനാല്‍, സ്വന്തം ഇമേജ് നിലനിര്‍ത്താന്‍ ഇദ്ദേഹത്തിനു കഴിയുന്നു എന്നതായിരുന്നു എല്ലാ നീക്കങ്ങളിലും ആന്റണിയുടെ ഏറ്റവും വലിയ നേട്ടം.