തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി ഇപ്പോഴും കടക്കാരന്‍ .സ്വന്തമായി ഒന്നുമില്ലാത്ത നേതാവ് .രാജ്യസഭയിലേക്കു മല്‍സരിക്കാന്‍ പത്രിക സമര്‍പ്പിച്ചപ്പോഴാണ് ആന്റണിയുടെ ‘ദാരിദ്ര്യ കഥ പുറത്തുവന്നത്.പണമായി കൈയിലുള്ളത് 1000 രൂപ. തിരുവനന്തപുരം എസ്ബിഐയില്‍ 53,828 രൂപ ആന്റണിയുടെ അക്കൗണ്ടില്‍ ഉണ്ട്. എസ്ബിഐ ഡല്‍ഹി ശാഖയില്‍ 1, 21,632 രൂപ സേവിങ്സ് അക്കൗണ്ടിലും ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. ആകെ ബാങ്ക് നിക്ഷേപം 2.75 ലക്ഷം രൂപ. സ്വന്തമായി വാഹനമോ ആഭരണങ്ങളോ ഇല്ല. യുഎസിലെ മയോ ക്ലിനിക്കില്‍ ചികില്‍സയ്ക്കു പോയതിന്റെ വകയില്‍ 3.23 ലക്ഷം രൂപയുടെ ബില്‍ കുടിശികയാണ്. ഭാര്യ എലിസബത്തിനുള്ളത് 42,60,000 രൂപയും. രൊക്കം പണമായുള്ളത് 1000 രൂപ. ഭാര്യ എലിസബത്തിന്‍െറ കൈയില്‍ 7000 രൂപയും .
ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറിന് 51.03 കോടി രൂപയുടെ സ്വത്തും ഭാര്യ ഉഷാ വീരേന്ദ്രകുമാറിന് 2.19 കോടി രൂപയുടെയും സ്വത്തുണ്ട്. കൈയില്‍ പണമായുള്ളത് അയ്യായിരം. സി.പി.എം നേതാവ് അഡ്വ.കെ. സോമപ്രസാദിന്‍െറ ആര്‍ജിതസ്വത്തിന്‍െറ ആകെ മൂല്യം 9,87,109.65 രൂപയും ഭാര്യ എം.ആര്‍. സുജാതയുടെത് 17,08,976 രൂപയും. സോമപ്രസാദിന്‍െറ കൈയില്‍ 4300 രൂപയും ഭാര്യയുടെ കൈയില്‍ 5500 രൂപയുമുണ്ട്. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സമര്‍പ്പിച്ച പത്രികയിലാണ് സ്വത്തുവിവരം വ്യക്തമാക്കിയത്.
ആന്റണിയുടെ സ്വന്തം പേരില്‍ തിരുവനന്തപുരം എസ്.ബി.ഐയില്‍ 53,828 ഡല്‍ഹി എസ്.ബി.ഐയില്‍ 1,21,632ഉം നിക്ഷേപമുണ്ട്. എസ്.ബി.ഐ ഡല്‍ഹി ശാഖയില്‍ ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം വേറെ. അതേസമയം, അമേരിക്കയിലെ റയോ ക്ളിനിക്കില്‍ ചികിത്സയിനത്തില്‍ 3,23,000 നല്‍കാനുണ്ട്. അതേസമയം, ഭാര്യ എലിസബത്തിന് ഡല്‍ഹി കനറാബാങ്ക് ശാഖയില്‍ 33,887 രൂപയും കനറാബാങ്ക് വഴുതക്കാട് ശാഖയില്‍ 39,156 രൂപയുമുണ്ട്. 24 ലക്ഷം ഡല്‍ഹിയിലും മൂന്നു ലക്ഷം തിരുവനന്തപുരത്തും സ്ഥിരനിക്ഷേപത്തിലിട്ടു. 35,750 രൂപയുടെ മ്യൂചല്‍ഫണ്ട് നിക്ഷേപവും 70,772 രൂപയുടെ എല്‍.ഐ.സി പോളിസിയുമുണ്ട്. പത്തുലക്ഷം വിപണിവില വരുന്ന 10 സെന്‍റ് ഭൂമി ഇടുക്കിയിലുണ്ട്.തിരുവനന്തപുരം ജഗതി വില്ളേജില്‍ അഞ്ചുസെന്‍റ് പുരയിടവും 1,650 സ്ക്വയര്‍ഫീറ്റ് വീടും എലിസബത്തിന്‍െറ പേരിലാണ്. ഇതിന് 30 ലക്ഷം കമ്പോളവില വരും. 1.5 ലക്ഷം വിലയുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍, 25 പവന്‍ സ്വര്‍ണാഭരണം എന്നിവയുമുണ്ട്.
വീരേന്ദ്രകുമാറിന് 1.04 കോടി രൂപയുടെ ബാധ്യതയും ഉണ്ട്. ബാങ്ക് നിക്ഷേപവും ബോണ്ടുമായി 2.89 കോടി രൂപ വരും. ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിപണിവില 48.15 കോടി രൂപ. എന്നാല്‍, ഭാര്യയുടെ പക്കല്‍ 3500 രൂപയും. 25.56 ലക്ഷം രൂപയുടെ ഓഹരികളും സ്വന്തം പേരിലുണ്ട്. ഭാര്യയുടെ പേരില്‍ 2012 മോഡല്‍ മഹീന്ദ്ര പിക് അപ് ജീപ്പുണ്ട്. അതിന് 5.41 ലക്ഷം രൂപ വിലവരും. ഒന്നരലക്ഷം രൂപ വിലവരുന്ന വജ്രമോതിരവും 40,000 രൂപ വിലയുള്ള സ്വര്‍ണചെയിനും അരലക്ഷം രൂപ വിലവരുന്ന സ്വര്‍ണ ലോക്കറ്റുമുണ്ട്. ഭാര്യക്ക് ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. 127 ഏക്കര്‍ കൃഷിഭൂമിയും നാലര ഏക്കര്‍ കാര്‍ഷികേതര ഭൂമിയും സ്വന്തമായുണ്ട്. ഭാര്യയുടെ പേരില്‍ 20 ഏക്കര്‍ കൃഷിഭൂമിയുമുണ്ട്. 1.15 കോടി വിപണിവില വരുന്ന വിവിധ കെട്ടിടങ്ങളും 3.9 കോടിരൂപ വില വരുന്ന വീടും സ്വന്തമായുണ്ട്.
സോമപ്രസാദിന് 3,46,150 രൂപയും ഭാര്യക്ക് 12,88,240 രൂപയും നിക്ഷേപമുണ്ട്. 63,000 രൂപക്ക് വാങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, 4,25,000യുടെ വാഗണ്‍ ആര്‍, ഭാര്യക്ക് 1,82,000 രൂപയുടെ 70 ഗ്രാം സ്വര്‍ണാഭരണം എന്നിവയാണ് മറ്റ് സമ്പാദ്യങ്ങള്‍. സ്വന്തം പേരില്‍ 11 സെന്‍റ് സ്ഥലവും ഭാര്യയുടെ പേരില്‍ 30 സെന്‍റ് സ്ഥലവുമുണ്ട്.