സൂക്ഷിക്കുക മുഖ്യമന്ത്രി നിരീക്കുന്നുണ്ട്.ഗോമാംസ വിവാദം നവ മാധ്യമങ്ങള്‍ വഴി മതസ്പര്‍ധ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ലക്നൗ : പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ ആള്‍ക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷം വളര്‍ത്തുകയും മതസ്പര്‍ധ സൃഷ്ടിക്കുകയും പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിര്‍ദേശിച്ചു.ദാദ്രി സംഭവത്തിന് ശേഷം സോഷ്യല്‍മീഡിയ വഴി മതവിദ്വേഷം വളര്‍ത്തുന്ന രീതിയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെന്ന് അഖിലേഷ് പറഞ്ഞിരുന്നു.rahul-gandhi_dadriഅടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും വിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സ്ആപ്, ട്വിറ്റര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇക്കാര്യം ശ്രദ്ധിക്കുകയെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
നോയിഡയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കുന്ന ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഇത്തരത്തില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ട്വീറ്റുകള്‍ വന്നിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. സെപ്തംബര്‍ 30നാണ് ട്വീറ്റ് വന്നതെന്നും ഇയാളുടെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഇത്തരത്തില്‍ വിദ്വേഷം പരത്തുന്ന രീതിയുള്ള പോസ്റ്റുകള്‍ കണ്ടാല്‍ 9454401002 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും സന്ദേശം അറിയിച്ചയാളുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Top