ഇത് കോൺഗ്രസ് കോട്ടയായ റായ്ബറേലിയാണ്, പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച അദിതി സിംഗിന് കണക്കിന് കൊടുത്ത് കോൺഗ്രസ്സ്

സ്വന്തം കോട്ടയായ റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച അദിതി സിംഗിന് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്.

പ്രിയങ്ക റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദിതി വെല്ലുവിളിയേ അല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വളരെ എളുപ്പത്തില്‍ തന്നെ ഈ സീറ്റ് വിജയിക്കുമെന്നും കോണ്‍ഗ്രസ് മറുപടി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റായ്ബറേലി ഇനിയൊരിക്കലും കോണ്‍ഗ്രസ് കോട്ടയാണെന്ന് പറയാനാവില്ലെന്ന് അദിതി സിംഗ് പറഞ്ഞിരുന്നു.
ഇത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമാണ് എന്നും അത് എന്നും കോണ്‍ഗ്രസ് കോട്ട തന്നെയാണ് എന്നും കോൺഗ്രസ് അദിതി സിംഗിന് മറുപടി നൽകി.

റായ്ബറേലിയിലെ മുന്‍ എംഎല്‍എയായിരുന്നു അദിതി സിംഗ്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ തുടര്‍ന്ന് നേരത്തെ ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്ന ഇവർ ഇത്തവണ ബിജെപിയിൽ നിന്ന് മത്സരിക്കും.

അദിതി സിംഗിന്റെ പിതാവ് അഖിലേഷ് കുമാര്‍ സിംഗ് അഞ്ച് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

അഖിലേഷ് കുമാര്‍ സിംഗിന്റെ മരണ ശേഷമാണ് അദിതി ഇവിടെ മത്സരിക്കുന്നത്. 90000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദിതി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്.

താനും റായ്ബറേലിയിലെ വോട്ടര്‍മാരും തമ്മില്‍ വൈകാരിക ബന്ധമുണ്ടെന്ന് അദിതി സിംഗ് പറഞ്ഞിരുന്നു. പിതാവ് മരിച്ച സമയത്ത് തനിക്കൊപ്പം ഉറച്ച് നിന്നത് റായ്ബറേലിയിലെ ജനങ്ങളാണ്. പിതാവിനെ എപ്പോഴും റായ്ബറേലിക്കാര്‍ വിജയിപ്പിച്ചത് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ടാണെന്നും അദിതി വ്യക്തമാക്കി.

പ്രിയങ്കയ്ക്ക് റായ്ബറേലിയില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ മത്സരിക്കുമെന്നും മത്സരിക്കുകയാണെങ്കില്‍ അവര്‍ എതിരില്ലാതെ തന്നെ വിജയിക്കുമെന്നും കോൺഗ്രസ് പറയുന്നു.

Top