
തിരുവനന്തപുരം: പിണറായി വിജയന് ആശംസവകളുമായി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമെത്തി. പിണറായി വിജയന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് എ കെ ആന്റണി അഭിപ്രായപ്പെട്ടു. പുതിയ സര്‍ക്കാരിന് പ്രതിപക്ഷത്തു നിന്ന് ക്രിയാത്മക സഹകരണം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
1970 ലാണ് എ കെ ആന്റണിയും പിണറായി വിജയനും ആദ്യമായി നിയമസഭയിലെത്തിയത്. ആന്റണി 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തി. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം പിണറായി ആന്റണിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു.
ഇന്ന് വൈകിട്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സത്യപ്രതിജ്ഞ. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.