എകെജി ഗവേഷണകേന്ദ്രത്തിന് ആന്റണി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമി സിപിഎം പാര്‍ട്ടി ഓഫിസാക്കി; സര്‍ക്കാരിന്റെ പറ്റിച്ച് വാങ്ങിയ ഭൂമി തിരിച്ച് നല്‍കാന്‍ സിപിഎം തയ്യാറാകുമോ ?

തിരുവനന്തപുരം: ലോ അക്കാദമിയുടെ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യം ശക്തമാകുമ്പോള്‍ വെട്ടിലാകുന്നത് സിപിഎമ്മും. ലോ അക്കാദമിയുടെ ആവശ്യങ്ങള്‍ക്കുള്ള ഭൂമി കഴിച്ച് പതിനൊന്ന് ഏക്കറോളം ഭൂമി സര്‍ക്കാകിന് വിട്ടുനല്‍കണമെന്നാവശ്യമാണ് ഇപ്പോഴുയരുന്നത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് വിവാദത്തിന് ഇടയാക്കിയത്. ലോ അക്കാദമി സമരത്തില്‍ ഭൂമി വിഷയവും കത്തുകയായിരുന്നു. എന്നാല്‍ ലോ അക്കാദമിയ്ക്ക് പിന്നാലെ സിപിഎം ആസ്ഥാനം എകെജി സെന്ററും വിവാദത്തിലാവുകയാണ്.

എകെജിയുടെ പേരില്‍ പഠന ഗവേഷണ കേന്ദ്രം തുടങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് സിപിഎം സംസ്ഥാന ഓഫിസാക്കി മാറ്റിയത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എ കെ ആന്റണി സര്‍ക്കാരായിരുന്നു ഇതിനായി യൂണിവേഴ്‌സിറ്റി കോളെജിന്റെ സ്ഥലം അനുവദിച്ചത്. എന്നാല്‍ ഗവേഷണ കേന്ദ്രമല്ല ബഹുനിലയിലുള്ള സംസ്ഥാന പാര്‍ട്ടി ആസ്ഥാനമാണ് അവിടെ ഉയര്‍ന്നത്. യൂണിവേഴ്‌സിറ്റി കോളെജിന്റെ കെമിസ്ട്രി ഡിപ്പാര്‍ട്ട് മെന്റിന്റെ 28 സെന്റ് ഭൂമിയാണ് ഗവേഷണ സ്ഥാപനത്തിനായി അന്ന് സര്‍ക്കാര്‍ അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1988ല്‍ ഇത് വന്‍വിവാദമായി സര്‍ക്കാര്‍ നല്‍കിയ സൗജന്യ സ്ഥലം സിപിഎം കയ്യടക്കിയെന്നന ആരോപണം ഉയര്‍ന്നു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദനാണ് ആരോപണത്തെ നേരിട്ടത്. ഒരു നില പാര്‍ട്ടി ഓഫീസായി ഉപയോഗിക്കാന്‍ എകെജി മെമ്മോറിയല്‍ കമ്മറ്റിയുടെ ബൈലോയില്‍ വ്യവസ്ഥയുണ്ടെന്നായിരുന്നു വിഎസിന്റെ മറുപടി.

എകെജി സെന്ററില്‍ പേരിനുപോലും ഇപ്പോള്‍ ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നില്ല. സിപിഎം ആസ്ഥാന ഓഫിസും സംസ്ഥാന നേതാക്കളുടെ ഓഫിസും താമസ സംവിധാനവും പാര്‍ട്ടി മീറ്റിങ്ങുകള്‍ക്കുള്ള ഹാളുകളുമാണ് ഇപ്പോഴിവിടെ ഉള്ളത്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ യുണിവേഴ്‌സിറ്റി കേളോജിന്റെ സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുക്കാന്‍ തയ്യാറാകുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

Top