ആലപ്പുഴ: ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ അനൂപ് അഷ്‌റഫ്, ലത്തീഫ് എന്നിവരുമായാണ് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. കൃത്യം ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും ആലപ്പുഴയില്‍ നിന്ന് കണ്ടെടുത്തു.
ബുധനാഴ്ച രാവിലെ മുതലാണ് തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചത്. അതീവസുരക്ഷയിലാണ് പോലീസ് പ്രതികളെ എത്തിച്ചത്. രഞ്ജിത് വധക്കേസില്‍ കൃത്യത്തില്‍ പങ്കെടുത്ത കൂടുതല്‍ പേരെ പിടികൂടാനായി പോലീസിന്റെ അന്വേഷണം സംസ്ഥാനത്തിന്റെ പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക