ആ​ല​പ്പു​ഴ ഇരട്ടക്കൊലപാതകം: സർവകക്ഷിയോ​ഗം നാളത്തേക്ക് മാറ്റിവെച്ചു; സമയം പിന്നീട് അ​റി​യി​ക്കും

ആ​ല​പ്പു​ഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ചേരാനിരുന്ന സ​ർ​വ​ക​ക്ഷി​യോ​ഗം മാറ്റിവെച്ചു. ചൊ​വ്വാ​ഴ്ച​ത്തേ​ക്കാണ് യോ​ഗം മാ​റ്റി വെച്ചിരിക്കുന്നത്. സ​മ​യം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ബി​ജെ​പി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം വ​ള​രെ അ​നി​വാ​ര്യ​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് തീ​യ​തി​യി​ൽ മാ​റ്റം വ​ന്ന​ത്.

ഇന്ന് മൂന്ന് മണിക്ക് യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തുടർന്ന് അഞ്ചുമണിയിലേക്ക് മാറ്റിയെന്ന് അറിയിച്ചു. എന്നാൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം അറിയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായുള്ള സർവകക്ഷിയോഗത്തിന് തങ്ങൾ എതിരല്ലെന്നും ഇന്ന് പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്നും ബിജെപി അറിയിച്ചു. ഇതേത്തുടർന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്. കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻറെ സം​സ്‌​കാ​രം വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ത്താ​നാ​കു​മോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും സം​സ്‌​കാ​ര ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​മെ​ന്നും മൂ​ന്നി​ട​ത്ത് പൊ​തു​ദ​ർ​ശ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Top