എസ്.ഡി.പി.ഐ. നേതാവ് ഷാനിന്റെ കൊലപാതകം: 2 ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടൻ എന്ന രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സജീവ ആർ.എസ്.എസ് പ്രവർത്തകരാണ്.

ഗൂഢാലോചനയിൽ പങ്കുള്ളവരാണ് അറസ്റ്റിലായ ഇരുവരുമെന്ന് എസ്.പി. ജി. ജയദേവ് പറഞ്ഞു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കൂടുതൽ പ്രതികൾ അറസ്റ്റിലായാലേ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം അടക്കം വ്യക്തമാവുകയുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാൻ കൊലക്കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരിൽ ബാക്കി എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്നും കൊലപാതകത്തിന് പിന്നിൽ മറ്റ് ഗൂഢാലോചനകളുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ അറിയിച്ചു.

അ​തേ​സ​മ​യം, ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ൻറെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ള 12 പേ​രെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചു​വെ​ന്ന് ഐ​ജി വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു. കൂടുതൽ പ്രതികളുണ്ടാകാനും സാധ്യതയുണ്ട്. ഇവരെ ഉടൻ പിടികൂടാൻ കഴിയും. അന്വേഷണം തുടരുന്നതിനാൽ ചിലകാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Top