എസ്.ഡി.പി.ഐ. നേതാവ് ഷാൻ വധം: കൊലപാത സംഘം പിടിയിൽ; സംഘത്തിൽ 5 ആർ.എസ്.എസ് പ്രവർത്തകർ

ആലപ്പുഴ: ആലപ്പുഴയിൽ വെട്ടിക്കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാൻ വധക്കേസിലെ കൊലയാളിസംഘം പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചംഗ ആർ.എസ്.എസ്. പ്രവർത്തകരാണ് പിടിയിലായതെന്നാണ് സൂചന. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി അതുൽ പിടിയിലായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇയാളെ കൂടാതെ ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ദ് എന്നിവർ കൂടി അറസ്റ്റിലായതെന്നാണ് വിവരം. കൊലപാതകത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു. നാൽപതിലേറെ വെട്ടുകളായിരുന്നു ഷാനിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇതിൽ കഴുത്തിനേറ്റ മുറിവായിരുന്നു മരണ കാരണം.

Top