മുംബൈ: രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് ചിത്രമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. ഇതുവരെ രണ്‍വീര്‍ ചിത്രം കളക്ഷനില്‍ ഈ വാരാന്ത്യത്തില്‍ നൂറുകോടി കടക്കും എന്നാണ് റിപ്പോര്‍ട്ട്. ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ ബോളിവുഡിന് ആശ്വാസമാകും എന്ന കണക്കുകൂട്ടലിലാണ് ട്രേഡ് അനലിസ്റ്റുകള്‍.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൌതുകരമായ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. സംവിധായന്‍ കരണ്‍ ജോഹര്‍ തന്നെയാണ് രസകരമായ ഈ കാര്യം വെളിപ്പെടുത്തിയത്. ആലിയയും രണ്‍ബീറും വിവാഹിതരായി, നാല് ദിവസത്തിന് ശേഷമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയില്‍ ഞങ്ങള്‍ ആലിയയുടെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ സീക്വന്‍സ് ഷൂട്ട് ചെയ്‌തെത്താണ് കരണ്‍ പറഞ്ഞത്.
ശരിക്കും പറഞ്ഞാല്‍ റിയലാലും, റീലിലും ഒരാഴ്ചയ്ക്കിടെ ആലിയ രണ്ടുതവണ വിവാഹിതയായി. ആലിയയുടെ കൈകളിലെ മൈലാഞ്ചി പോലും യഥാര്‍ത്ഥത്തില്‍ രണ്‍ബീറിന്റെ പേരായിരുന്നു. രണ്‍വീര്‍ എന്ന പേരില്‍ സിനിമയില്‍ ഇത് കാണിക്കുകയായിരുന്നു. ശരിക്കും അത് മനസിലാകാതിരിക്കാന്‍ ചെറിയ കളര്‍ കറക്ഷന്‍ വരുത്തിയെന്ന് കരണ്‍ പറയുന്നു.