കണ്ണൂര്‍: ക്ഷേത്രത്തിലെ ചടങ്ങിനിടെ ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്.ക്ഷേത്ര പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കുന്നത്.പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പര്‍ശിക്കാറില്ല. അതില്‍ ബ്രാഹ്‌മണന്‍ എന്നോ അബ്രാഹ്‌മണന്‍ എന്നോ ഇല്ലെന്നും അഖില കേരള തന്ത്രി സമാജം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Read also: കാക്കനാട് നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരുമരണം; നാല് പേര്‍ക്ക് പരുക്ക്
ഇപ്പോള്‍ വിവാദമായ ക്ഷേത്രത്തിലും സംഭവിച്ചത് ഇത് തന്നെയാണ്. മേല്‍ശാന്തി പൂജക്കിടെയാണ് വിളക്ക് കൊളുത്താനായി ക്ഷേത്ര മുറ്റത്തേക്ക് വന്നത്. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജക്കായി മടങ്ങിപ്പോകുകയും ചെയ്തു. അദ്ദേഹം ചെയ്തത് ഒരിക്കലും ആചാരത്തിന്റെ ഭാഗമായിട്ടല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Read also: എന്ത് കൊണ്ട് മാധ്യമങ്ങളെ കാണാന്‍ മടിക്കുന്നു? മറുപടി പറഞ്ഞു മുഖ്യമന്ത്രി
യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ മന്ത്രി നടത്തിയ പ്രസ്താവനയെ മുന്‍നിര്‍ത്തി ജാതി,വര്‍ണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേല്‍ശാന്തിയേയും അദ്ദേഹം ഉള്‍പ്പെടുന്ന സമുദായത്തേയും ഒന്നടങ്കം അപമാനിക്കുകയുമാണ് ചിലര്‍ ചെയ്യുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കേരള തന്ത്രി സമാജം പറഞ്ഞു.