ബിജെപിയെ തോല്‍പിക്കാന്‍ കെ.പി യോഹന്നാനും ഗോസ്പല്‍ ഫോര്‍ ഏഷ്യയും..! ഹൈന്ദവ സംഘടനകളിലും സ്ഥാപനങ്ങളിലും കടന്നുകയറി

കെ പി യോഹന്നാന്റെ കള്ളക്കളി അവസാനിപ്പിക്കണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന ഇടപെടലുകള്‍ ചെറുത്ത് തോല്‍പിക്കണം. കെപി യോഹന്നാനും
ഗോസ്പല്‍ ഫോര്‍ ഏഷ്യയും സൂക്ഷ്മ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് തന്റെ ഫെയ്‌സ് ബുക്കില്‍ നേര്‍രേഖ എന്ന കോളത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്

കേരളത്തിലെ ഹൈന്ദവ സംഘടനകളിലും സ്ഥാപനങ്ങളിലും വലിയ തോതില്‍ കെ പി യോഹന്നാനും ഗോസ്പല്‍ ഫോര്‍ ഏഷ്യയും കടന്നു കയറി എന്ന് സൂചന. പണം എറിയാനുള്ള ശേഷി ശക്തിയാക്കുന്ന ഈ ഗ്രൂപ്പ് സന്നദ്ധ സേവനങ്ങളുടെ മറവില്‍ നിയമവിരുദ്ധ ഇടപെടല്‍ നടത്തുന്നു എന്ന നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപി യോഹന്നാന്റെയും ഗോസ്പല്‍ ഫോര്‍ ഏഷ്യയുടേയും ഏജന്റുമാര്‍ മറ്റു പ്രസ്ഥാനങ്ങളില്‍ എന്നതുപോലെ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളില്‍ കടന്നു കൂടിയിട്ടുണ്ട് എന്ന് വിവരം ഉണ്ട്. 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപിയുടെ പരാജയത്തിന് ഈ ഗ്രൂപ്പിന് സ്വാധീനമുള്ള ഏജന്‍സികള്‍ പണം എറിഞ്ഞെന്ന ആക്ഷേപവും ആരോപണവും ശക്തമാണ്. ഇതിനെക്കുറിച്ചും ഇതിനായി ചെലവഴിച്ച സമ്പത്തിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷണം അത്യാവശ്യം ആണ്.

കെ.പി.യോഹന്നാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് നഷ്ടപ്പെടാതിരിക്കാനും അവിടത്തേക്കുള്ള വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യം ആക്കാനും ബിജെപി നേതാക്കളെ കൂട്ടുപിടിക്കാനുള്ള ശ്രമം തകൃതിയായി ശക്തമാക്കിയിട്ടുണ്ട്.

2005ല്‍ ഹാരിസണ്‍ മലയാളം കെപി യോഹന്നാന് വിറ്റ കാഞ്ഞിരപ്പള്ളിയിലെ മണിമലയിലും ഏരുമേലിയിലുമായി വ്യാപിച്ചുകിടക്കുന്ന 2200 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റ്
സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന നടപടികള്‍ വേഗത്തില്‍ ആക്കണം.

സര്‍ക്കാര്‍ ഭൂമി അനധികൃത മാര്‍ഗത്തിലൂടെ സ്വന്തമാക്കുന്നതാണ് കെപി യോഹന്നാന്റെ രീതി. എന്നിട്ട് ആ ഭൂമിയില്‍ പുതിയ പദ്ധതി അവതരിപ്പിക്കും. എന്നിട്ട് ഭൂമിയും പദ്ധതിയും സര്‍ക്കാരിനുതന്നെ വില്‍പന നടത്തി അതിലൂടെ നേട്ടം കൊയ്യുകയാണ് കെപി യോഹന്നാന്റെ തന്ത്രം. ഈ കുതന്ത്രം ആണ് ചെറുവള്ളി എസ്റ്റേറ്റിലും അവിടത്തെ വിമാനത്താവള പദ്ധതിയിലും കെ.പി.യോഹന്നാന്‍ ടീം ഒളിപ്പിച്ച് വച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയെന്ന് സര്‍ക്കാര്‍തന്നെ നേരത്തെ സമ്മതിച്ചിട്ടുള്ള ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. അവിടെ വിമാനത്താവളം നിര്‍മ്മിച്ച് അതില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ ഉള്ള കെപി യോഹന്നാന്റെ കുത്സിത നീക്കത്തിന് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ട്. സംസ്ഥാനത്തിന് 25,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുന്ന അഴിമതി തടയേണ്ടത് അത്യാവശ്യം ആണ്.

കെപി യോഹന്നാനും ഗോസ്പല്‍ ഫോര്‍ ഏഷ്യയും ഇപ്പോ ശ്രമിക്കുന്നത് പുതിയ മോദി സര്‍ക്കാരിനെ സ്വാധീനിക്കാനുള്ള തതന്ത്രങ്ങളാണ്. ഇതിന്റെ ഭാഗമായി പണം ഉപയോഗിച്ച് മധ്യകേരളത്തിലേയും തെക്കന്‍ കേരളത്തിലേയും ചില ബിജെപി ബിജെപി അനുഭാവ നേതാക്കളെ വരുതിയിലാക്കാനുള്ള ശ്രമം ശക്തമാണ്.

അഴിമതി പുറത്തു വരാതിരിക്കാനും അന്വേഷണം നേരിടാതിരിക്കാനം കെപി യോഹന്നാനും ഗോസ്പല്‍ ഫോര്‍ ഏഷ്യയും നടത്തുന്ന നാടകങ്ങള്‍ ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്.

Top