സ്വയം പ്രഖ്യാപിത ബിഷപ്പ് കെപി യോഹനാനെതിരെ കേന്ദ്രസര്‍ക്കാരും അന്വേഷണം തുടങ്ങി; കോടികളുടെ തട്ടിപ്പില്‍ കുടൂതല്‍ പേര്‍ പരാതിയുമായി രംഗത്ത്

ന്യൂഡല്‍ഹി: ബിലീവേഴ്‌സ് ചര്‍ച്ച് സ്വയം പ്രഖ്യാപിത ബിഷപ്പ് കെപി യോഹനാനെതിരെ കുടുതല്‍ തെളിവുകള്‍ തേടി കേന്ദ്രസര്‍ക്കാരും അന്വേഷണത്തിന്. അറുനൂറ് കോടിയിലധികം രൂപയുടെ തട്ടിപ് നടത്തിയെന്ന ആരോപണത്തില്‍ അമേരിക്കന്‍ കോടതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരും തുടര്‍ അന്വേഷണത്തിന് മുതിരുന്നത്. അമേരിക്കയിലുള്ള പരാതിയില്‍ ഇന്ത്യയില്‍ നിന്ന് വിശദാംശങ്ങള്‍ അമേരിക്കന്‍ കോടതി തേടിയിരുന്നു. പ്രതിവര്‍ഷം കോടികളാണ് കെപി യോഹനാന്റെ നേതൃത്വത്തിലുള്ള ചാരിറ്റി സംഘടനക്ക് വിദേശത്ത് നിന്ന് സംഭാവന ലഭിക്കുന്നത്.

യോഹന്നാനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത ‘സ്റ്റാന്‍ലി ലോ ഗ്രൂപ്പിന്റെ’ പരാതി അവിടുത്തെ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുടരന്വേഷണത്തിന് അമേരിക്കന്‍ കോടതി ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പരാതി അമേരിക്കയിലെ ഇന്ത്യന്‍ എംബസി വഴി ആഭ്യന്തര വകുപ്പിലും ധനകാര്യ വകുപ്പിലും എത്തി.കൂടുതല്‍ അന്വേഷണത്തിനായി ഇന്ത്യന്‍ എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കര്‍ണാല്‍ സിംഗിനെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോസ്‌പെല്‍ ഫോര്‍ ഏഷ്യയും മറ്റു ചില വ്യാജ സംഘടനകളും ചേര്‍ന്ന് സംഭാവനയുടെ പേരില്‍ കോടിക്കണക്കിന് ഡോളറിന്റെ തിരിമറി നടത്തുകയും, ഈ പണം മുഴുവന്‍ കെപി യോഹന്നാന്‍ തന്റെ പേരിലേക്ക് മാറ്റി സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരായ മാത്യുവും ജെന്നിഫറും പരാതിയില്‍ പറയുന്നത്.

യോഹന്നാന് പുറമേ ജിഎഫ്എയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യോഹന്നാന്റെ ഭാര്യ ജിസേല, മകന്‍ ഡാനിയേല്‍ പൊന്നൂസ്, ജിഎഫ്എ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ആയ ഡേവിഡ് കരോള്‍, കാനഡയില്‍ സംഘടനയുടെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന അമേരിക്കകാരനായ എമറിക് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നേരത്തെ തന്നെ നിരവധി ആരോപണങ്ങളാണ് കെപി യോഹനാനെതിരെ ഉയര്‍ന്നതെങ്കിലും സംസ്ഥാന പോലീസ് ഈ പരാതികള്‍ അട്ടിമറിക്കുകയായിരുന്നു. അമേരിക്കയില്‍ കേസ് ശക്തമായതോടെ കെപി യോഹനാനെതിരെ ശക്തമായ നടപടികളായിരിക്കും തുടര്‍ന്നുണ്ടാവുക. അതേ സമയം അമേരിക്കയില്‍ നിന്ന് ഏതാനും സംഘടനകള്‍ കൂടി കെപി യോഹനാനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top