
തിരുവനന്തപുരം:പത്രക്കാരനെന്നാല്‍ കള്ളുകുടിയനാണെന്ന പൊതുധാരണ ഊട്ടി ഉറപ്പിക്കുകയാണ് തിരുവനതപുരം പ്രസ്സ് ക്ലബ്.ജനറല്‍ ബോഡി യോഗത്തിന് മാത്രം പ്രസ്സ് ക്ലബ്ബ് അംഗങ്ങള്‍ കുടിച്ച് തീര്‍ത്തത് ഏതാണ്ട് ഒരു കോടിയോളം രൂപയുടെ മദ്യം.ഇത് വന്‍ ക്രമക്കേടാണെന്ന് പ്രസ്സ് ക്ലബ്ബിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിച്ച കമ്മറ്റി കണ്ടെത്തി.ബിവറജസി ഇനത്തില്‍ മാത്രം ജനറല്‌ബോഡി യോഗ ദിവസം ചെലവഴിച്ചത്94,725 രൂപയാണെന്നാണ് കണക്കുകള്‍ പറയുന്നത്.ഇതിനെ പറ്റി അന്വേഷിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഞങ്ങള്‍ വാര്‍ത്തയോടൊപ്പം നല്‍കുന്നു.
31.05.14 ലാണ് ഇത്രയധികം ചിലവ് വന്ന ജനറല്‍ ബോഡി യോഗം നടന്നത്.
അന്നേ ദിവസം തലസ്ഥാനത്തെ പത്രക്കാര്‍ കുടിച്ച് തീര്‍ത്ത കുപ്പികളുടെ കണക്കും റിപ്പോര്‍ട്ടിലുണ്ട്.മൊത്തം 98.75 ലിറ്റര്‍ മദ്യവും 249 കുപ്പി ബിയറും,956 പാക്കറ്റ് സിഗരറ്റുമാണ് അന്ന് പ്രസ്സ് ക്ലബ് ചിലവില്‍ പത്രക്കാര്‍ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.കൃത്യമായ ബില്ലുകളോ രേഖകളോ ഒന്നുമില്ലാതെയാണ് കള്ളിനായി പണം ചിലവഴിച്ചിരിക്കുന്നതെന്ന് കമറ്റി കണ്ടെത്തിയിട്ടുണ്ട്.പ്രസ്സ് ക്ലബിന്റെ ഓഫീസ് സെക്രട്ടറി സുജിത് മാത്രം ഒപ്പിട്ടാണ് ഇത്രയധികം ചിലവുകള്‍ വരുത്തിയിരിക്കുന്നതെന്നും ഇതെല്ലാം ചട്ടവിരുദ്ധമാണെന്നും അന്വേഷണ കമ്മീഷന്‍ പറയുന്നു.ആ കാലയളവില്‍ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായിരുന്നവര്‍ക്കെതിരെയും കടുത്ത കണ്ടെത്തലുകളാണ് കമ്മറ്റി നടത്തിയിരിക്കുന്നത്.