ആലപ്പുഴക്കാർക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടന് അല്ലു അര്ജ്ജുന്.പ്രളയത്തിൽ തകർന്നടിഞ്ഞ ആലപ്പുഴ ജില്ലയിലെ അംഗനവാടികൾ ഈ തെലുങ്ക് സൂപ്പര്‍ സ്റ്റാർ പുനര്‍നിര്‍മ്മിക്കും.ആലപ്പുഴ ജില്ലയുടെ പുരനധിവാസ പദ്ധതിയിലേക്ക് 21 ലക്ഷം രൂപയാണ് അല്ലു അര്ജുൻ നല്‍കുന്നത്. ഗീതോ ഗോവിന്ദം എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന് കേരളത്തിൽ നിന്നും ലഭിച്ച തുകയാണിത്. വെള്ളപ്പൊക്കത്തിൽ ആലപ്പുഴയിലെ മാത്രം21 അംഗനവാടികൾ പൂർണ്ണമായും 66 എണ്ണം ഭാഗികമായു തകർന്നിരുന്നു. ഇതിൽ പത്തെണ്ണത്തിന്റെ നിർമ്മാണത്തിന് ജനുവരി പത്തിന് തുടക്കമാവും. നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനത്തിനായി ആലപ്പുഴയിൽ എത്തിയപ്പോഴാണ് അല്ലു അർജുൻ ആലപ്പുഴ സബ്കളക്ടർ വിആർ കൃഷ്ണ തേജയോട് പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള സഹായം വാഗ്ദാനം ചെയ്തത്. നേരത്തേ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അര്ജ്ജുന് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.
ആലപ്പുഴയിലെ അംഗനവാടികള്‍ക്ക് കൈത്താങ്ങായി അല്ലു അര്‍ജ്ജന്‍
Tags: allu arjun