തകര്‍പ്പന്‍ ഡാന്‍സുമായി അല്ലു അര്‍ജുന്‍; അതീവ ഗ്ലാമറസ്സായി അനു ഇമ്മാനുവൽ  

അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം നാ പേരു സൂര്യയില്‍ അതീവ ഗ്ലാമറസ്സായി അനു ഇമ്മാനുവൽ. ചിത്രത്തിലെ വിഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. അല്ലു അര്‍ജുന്‍റെ തകര്‍പ്പന്‍ ഡാന്‍സുമുണ്ട്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിലെ ബ്യൂട്ടിഫുൾ ലവ് എന്ന ഗാനവും തരംഗമായിരുന്നു. വിശാൽ–ശേഖർ ഇൗണം കൊടുത്തിരിക്കുന്ന ‘ഇറഗ ഇറഗ’ എന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയാണ്. രാഹുലും മോഹനയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആക്‌ഷൻ റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഉടൻ തീയറ്ററുകളിലെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top