‘ഇനി ഞാന്‍ ഉറങ്ങട്ടെ…’ കണ്ണന്താനത്തിന് നേരെ ട്രോള്‍ മഴ; ക്യാമ്പില്‍ ഉറങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്തത് വിനയായി

ദുരിതാശ്വസ ക്യാമ്പില്‍ അന്തിയുറങ്ങിയ കണ്ണന്താനത്തിന് നേരെ ട്രോള്‍ മഴ. ഇന്നലെ രാത്രിയാണ് കണ്ണന്താനം തന്റെ ഒദ്യോഗിക ഫേസ്ബുക് പേജില്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. ‘ ചങ്ങനാശ്ശേരി എസ് ബി ഹൈസ്‌കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്.

ഇന്നല ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന വികാര നിര്‍ഭരമായ ചിത്രങ്ങള്‍ക്കൊടുവിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം, അദ്ദേഹം ഉറങ്ങുന്നതിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.

ഇതോടെ ട്രോളന്മാര്‍ കണ്ണന്താനത്തിന്റെ പേജില്‍ പൊങ്കാല ഇടുകയായിരുന്നു. ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം.

Latest
Widgets Magazine