
കൊച്ചി:ഹാത്രാസില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് തന്റേതായി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് നടി അമല പോള്‍.ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയോ യോഗി ആദിത്യനാഥിനെയോ ജാതിവ്യവസ്ഥയോ ന്യായീകരിക്കുകയല്ല താന്‍ ഉദ്ദേശിച്ചത്. പൊതുജനം എന്ന നിലയില്‍ നമ്മള്‍ തുടരുന്ന നിശബ്ദതയാണ് ഇതിനെല്ലാം കാരണമെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഇത് മറ്റ് രീതിയില്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും അമല പറഞ്ഞു.