യോഗി സർക്കാർ പേര് മാറ്റം തുടരുന്നു…!! ആഗ്രയുടെ പേര് കളയും; പഴയപേര് വീണ്ടും നൽകാൻ ശ്രമം

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ പേര് മാറ്റം തുടരുകയാണ്. നേരത്തെ അലഹബാദിൻ്റെ പേര് മാറ്റി പ്രയാഗ് രാജ് എന്ന പേര് നൽകിയിരുന്നു യോഗി സർക്കാർ. ഇപ്പോഴിതാ ആഗ്ര ജില്ലയുടെ പേര് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്.

ആഗ്രയുടെ പഴയ പേര് തന്നെ പുനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ആഗ്ര എന്ന പേരിന് പകരം അഗ്രവന്‍ എന്നാക്കിമാറ്റാനാണ് ആലോചിക്കുന്നത്.

ആഗ്രയുടെ പേര് അഗ്രവന്‍ എന്ന് മാറ്റാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പേരിന്റെ ചരിത്രപരമായ വശങ്ങള്‍ പരിശോധിക്കാന്‍ ആഗ്രയിലെ അംബേദ്കര്‍ സര്‍വകലാശാല അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലയുടെ ചരിത്ര വിഭാഗം ഇപ്പോള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിശോധിക്കുകയാണ്.

നേരത്തെ ഈ സ്ഥലം അഗ്രവന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ആഗ്ര എന്ന പേര് മാറ്റി. ഈ പേര് മാറ്റാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നാണ് ചരിത്രകാരന്‍മാരോടും വിദഗ്ധരോടും യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ലോകപ്രശസ്തമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് ആഗ്രയിലാണ്.

നേരത്തെ ഉത്തർപ്രദേശ് സർക്കാർ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്ന് മാറ്റിയിരുന്നു. കൂടാതെ ചരിത്രപ്രാധാന്യമുള്ള മുഗൾ സരായ് റെയിൽവേ സ്റ്റേഷന് ആർ.എസ്.എസ് ചിന്തകൻ ദീനായൽ ഉപാധ്യായയുടെ പേര് നൽകുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top