
രണ്ടാമതും വിവാഹിതയായി നടി അമല പോള്‍. ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വിവാഹ വാര്‍ത്തയാണ് പുറത്തുവരുന്നത്. അമലയും ഗായകനും തമ്മില്‍ പ്രണയമുണ്ടെന്നുള്‌ല വാര്‍ത്ത നേരത്തെ വന്നിരുന്നു. ആ ഗായകന്‍ തന്നെയാണ് അമലയുടെ വരനും. മുംബൈയില്‍ നിന്നുള്ള ഗായകന്‍ ഭവ്‌നിന്ദര്‍ സിംഗാണ് ചിത്രത്തിലുള്ളത്.
ഭവ്‌നിന്ദര്‍ ആണ് ചിത്രം പുറത്തുവിട്ടത്. ത്രോബാക്ക് എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേകതരം വിവാഹ വസ്ത്രത്തിലാണ് ഇരുവരും. രാജസ്ഥാനി ആചാര പ്രകാരമാണ് വിവാഹം നടന്നതെന്നാണ് വിവരം.
ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ആരാധകരെത്തി. തന്റെ ജീവിതത്തില്‍ നല്ലൊരു സുഹൃത്തുണ്ടെന്നും പിന്നീടറിയിക്കുമെന്നും അമല നേരത്തെ പറഞ്ഞിരുന്നു. സംവിധായകന്‍ വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള വിവാഹോചനത്തിനുശേഷം വിജയ് മറ്റൊരു വിവാഹം കഴിച്ചു.
വളരെ ലളിതമായ ആചാരമാണ് നടന്നത്. മല്ലിക പൂ കൊണ്ടുള്ള വരണമാല്യവും രാജസ്ഥാനി വസ്ത്രവും ആണ് അണിഞ്ഞിരിക്കുന്നത്. ഭവ്‌നിന്ദര്‍ അമലയുടെ നെറുകയില്‍ സിന്ദൂരമണിയിക്കുന്ന ഫോട്ടോവും കാണാം.