തിരുവനന്തപുരം:നികുതി തട്ടിപ്പിൽ അമല പോളിനും കാരാട്ട് ഫൈസലിനും കുടുക്ക് .. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയ കേസില്‍ നടി അമല പോള്‍ കൊടുവെളളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എന്നിവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തു.ഒരാഴ്ച്ചക്കുളളില്‍ രേഖകളുമായി നേരിട്ട് എത്താന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി.
കോഴിക്കോട്ടെയും കൊച്ചിയിലെയും മോട്ടോര്‍വാഹന വകുപ്പാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടുളളത്.കാരാട്ട് ഫൈസല്‍ തന്റെ മിനി കൂപ്പര്‍ കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 10 ലക്ഷം രൂപയാണ് നികുതി ഇനത്തില്‍ വെട്ടിച്ചത്.അമല പോള്‍ ബെന്‍സ് എസ് ക്ലാസ് കാറാണ് നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തയ്.20 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ഇതിലൂടെ നികുതി ഇനത്തില്‍ നഷ്ടമായത്.
കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്ത് നിന്നുളള കാര്‍ ഇവിടെ നിരത്തില്‍ ഇറക്കണമെങ്കില്‍ ഒരു വര്‍ഷത്തിനുളളില്‍ രജിസ്‌ട്രേഷന്‍ മാറ്റുകയും വാഹന വിലയുടെ 20 ശതമാനം നികുതിയായി അടക്കുകയും വേണം.ഇത് ചെയ്തില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അവകാശം ഉണ്ട്.മാത്രമല്ല പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്.