നടി അമല പോളിനെതിരെ നൃത്ത അദ്ധ്യാപകന്റെ അതിക്രമം; നടിയുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

ചെന്നൈ: നടി അമല പോളിനെതിരെ യുവാവിന്റെ അതിക്രമം. നൃത്ത പരിശീലനത്തിനിടെ ചെന്നൈയില്‍ വച്ചാണ് സംഭവം. നടിയുടെ പരാതിയില്‍ ഡാന്‍സ് സ്‌കൂള്‍ ഉടമയും അദ്ധ്യാപകനുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അമല പോളിന്റെ പരാതിയില്‍ തമിഴ്‌നാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊട്ടിവാക്കം സ്വദേശി അതിയേഷനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് അതിയേഷനെതിരെ അമല പരാതി നല്‍കിയത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമല പോള്‍ ഉള്‍പ്പെടെ സിനിമാ പ്രവര്‍ത്തകര്‍ ഈ മാസം മൂന്നിന് മലേഷ്യയില്‍ സ്ത്രീ ശാക്തീകരണം വിഷയത്തില്‍ മെഗാ ഷോ അവതരിപ്പിക്കുന്നുണ്ട്. മൂന്നു ദിവസമായി ഇതിന്റെ പരിശീലനം ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടക്കുന്നു. ഇവിടെ വെച്ച് അതിയേഷന്‍ അപമര്യാദയായി പെരുമാറിയെന്നാണു പരാതി.

ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രഫഷനലുകളായ സ്ത്രീകളുടെ സുരക്ഷ കൂടി കണക്കിലെടുത്താണു പരാതി നല്‍കിയത്. ചെന്നൈ മാമ്പലം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണു നടി പരാതി നല്‍കിയത്. അതിയേഷനെ അറസ്റ്റ് ചെയ്ത പൊലീസ് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.

Top