കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ചു.

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ചു. സഫ്ദര്‍ ജങ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പത്തനംതിട്ട കോന്നിക്ക് സമീപം വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻ വീട്ടിൽ അംബിക (48) ആണ് മരിച്ചത്. ഡൽഹിയിലെ രജൗരി ഗാര്‍ഡൻസിൽ ശിവാജി എൻക്ലേവ് ഡി.ഡി.എ. 63- എ-യിലായിരുന്നു താമസം. ഇവർ ഡൽഹി മോത്തി ബാഗിലെ കാൽറ ആശുപത്രിയിലെ നഴ്സായിരുന്നു.കോവിഡ് ലക്ഷണങ്ങളെ തുടർന്ന് രണ്ടുദിവസംമുന്‍പാണ് ഇവരെ സഫ്ദര്‍ ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലേഷ്യയിലെ ഖത്തർ എംബസി ഉദ്യോഗസ്ഥനായ സനില്‍ കുമാറാണ് ഭർത്താവ്. മക്കള്‍: അഖില്‍, ഭാഗ്യ.

ഭർത്താവ് സനിൽകുമാർ മലേഷ്യയിൽ ഖത്തർ എംബസി ഉദ്യോഗസ്ഥനാണ്. അഖിലും ഭാഗ്യയുമാണ് മക്കൾ. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനിയാണ്. ഡൽഹിയിലെ മലയാളി കൂട്ടായ്മ പത്തനംതിട്ട കലക്ടറേറ്റുമായി ബന്ധപ്പെട്ട് ബന്ധുക്കളെ വിവരമറിയിച്ചു. നാട്ടിലുള്ള മകൻ നാളെ ഡൽഹിയിൽ എത്തിയ ശേഷമായിരിക്കും പോസ്റ്റ്മോർട്ടം അടക്കം നടപടികൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം, രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ആറായിരത്തിലധികം കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 6767 പോസിറ്റീവ് കേസുകളും 147 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 130000 കടന്നു. 3867 പേർക്ക് ജീവൻ നഷ്ടമായി.അതേസമയം, 54440 പേർ രോഗമുക്തരായി. ഗുജറാത്തിൽ കൊവിഡ് കേസുകൾ 14000 കടന്നു. ഡൽഹിയിൽ 30 പേർ കൂടി മരിച്ചു. സംസ്ഥാനത്ത് എത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേരാക്കാൻ ഗോവ സർക്കാർ തീരുമാനിച്ചു.

സംസ്ഥാനത്ത് ഇന്ന് 53 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Top