കൊച്ചി: ജിഷയുടെ കൊലയാളിയെ പോലീസ് പിടികൂടിയിട്ടും ഫോട്ടോ ഒരു മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടില്ലായിരുന്നു. കൊലയാളിയുടെ മുഖം ആര്‍ക്കും പോലീസ് കാണിച്ചതുമില്ല. ഇതിനിടയിലാണ് അമീറൂള്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ പുറത്തുവിട്ടത്.
ആസാമിലെ വീട് കേന്ദ്രീകരിച്ചാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. അന്വേഷണ സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ചില ഫോട്ടോകള്‍ അമീറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണഇച്ചിരുന്നു. ഇതിനുപിന്നാലെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടില്‍നിന്നുപോയ അമീറിന്റെ ചിത്രങ്ങള്‍ അയച്ചുകിട്ടിയത്.
താടി നീട്ടി വളര്‍ത്തിയത് ഒഴിച്ചാല്‍ ഫോട്ടോയിലുള്ള രൂപം തന്നെയാണ് പ്രതിയുടേതെന്നും പോലീസ് പുറത്തുവിട്ട രേഖചിത്രവുമായി സാമ്യമില്ലെന്നാണ് സൂചന. കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തയാറാക്കിയ പത്തിലധികം രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത് പ്രതിയെ കബളിപ്പിച്ച് കസ്റ്റഡിയില്‍ എടുക്കാനായിരുന്നെന്നാണ് വിവരം.