നാലര ലക്ഷം കിലോ മനുഷ്യ വിസര്‍ജ്യത്തിനു നടുവില്‍ അകപെട്ട് ഒരു നഗരം

ട്രെയിന്‍ കൊണ്ടു വന്ന ദുരന്തത്തെ എങ്ങനെ മറികടക്കുമെന്ന് അറിയാതെ വീര്‍പ്പുമുട്ടുകയാണ് ഒരു നഗരം. വീടിന് പുറത്തിറങ്ങാനോ ശുദ്ധവായു ശ്വസിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. രണ്ട് മാസം മുമ്പാണ് ഒരു ട്രെയിനിന്റെ രൂപത്തില്‍ ഈ ദുരന്തം ഇവരെ തേടിയെത്തിയത്. രണ്ട് മാസമായി നാലര ലക്ഷം കിലോ മനുഷ്യ വിസര്‍ജ്യമാണ് ഈ നഗരത്തില്‍ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. വീടിന് പുറത്ത് പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് അമേരിക്കയിലെ അലബാമയിലെ പാരിഷ് നഗരത്തിലെ മനുഷ്യര്‍. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂജേഴ്‌സിയിലെ ഒരു സ്വകാര്യ ഭൂമിയിലേയ്ക്ക് സംസ്‌കരിക്കാന്‍ ട്രെയിന്‍ മാര്‍ഗമയച്ച മനുഷ്യ വിസര്‍ജ്യമാണ് ട്രെയിന്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പാരിഷ് നഗരത്തില്‍ പടര്‍ന്നത്. മൃതശരീരങ്ങളുടേതിന് സമാനമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്ന് ഉയരുന്നതെന്നും ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നുമാണ് ആളുകള്‍ പരാതിപ്പെടുന്നത്. തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുട്ടികള്‍ക്ക് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെന്നും ആളുകള്‍ക്ക് അസുഖം പടരുന്നെന്നുമാണ് ആളുകള്‍ പരാതിപ്പെടുന്നത്.

Top