അമിത് ഷാ എത്തിയത് കേരളം കലാപഭൂമിയാക്കാൻ: ആർഎസ്എസിന്റെ പ്രകോപനത്തിൽ വീണ് സിപിഎം; ഭരണംപിടിക്കാൻ കലാപതന്ത്രവുമായി ബിജെപി നേതൃത്വം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ പ്രയോഗിച്ച തന്ത്രങ്ങളൊന്നും കേരളത്തിൽ ഫലം കാണാതെ വന്നതോടെ ബിജെപി – ആർഎസ്എസ് കേന്ദ്ര നേതൃത്വം കേരളത്തിൽ സംഘർഷമുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. ബി ജെ പി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സന്ദർശനത്തിനു ശേഷം കേരളത്തിൽ ഉണ്ടാകുന്നത് വ്യാപകമായ ആക്രമണങ്ങളാണെന്നാണ് റിപ്പോർട്ട്. അമിത് ഷാ സന്ദർശനം നടത്തിയ സ്ഥലങ്ങളിലെല്ലാം കലാപം ഉണ്ടായിട്ടുണ്ടെന്നും, കലാപത്തിന്റെ മറപിടിച്ചാണ് ബിജെപി അധികാരം നേടിയതെന്നും കേരളം കരുതിയിരിക്കണമെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞ വാക്കുകൾ ശരി വെക്കുന്ന തരത്തിലാണ് സംസ്ഥാനത്തിന്റെ പോക്ക്. മറ്റ് സംസ്ഥാനങ്ങളെ തരണം ചെയ്യുമ്പോൾ അക്രമങ്ങളും വർഗീയ കലാപങ്ങളും കേരളത്തിൽ കുറവാണ് ഇത് അട്ടിമറിച്ച് കലാപങ്ങൾ സൃഷ്ടിക്കാൻ പ്രവർത്തകരെ പ്രേരിപ്പിക്കുക എന്നതാണ് അമിഷ് ഷായുടെ കേരളത്തിലെ വരവിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്നും പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമിത് ഷാ വന്നുപോയതിന് ശേഷമുണ്ടായ ആക്രമണങ്ങളുടെ കണക്ക് നോക്കിയാൽ മാത്രം മതി ഇതിനു പിന്നിൽ ഗൂഡമായ ലക്ഷ്യങ്ങൾ അനവധിയാണ് എന്ന് തെളിയാൻ. കോഴിക്കോട് പന്തീരങ്കാവിൽ സിപിഎം ഓഫീസ് തകർത്തു. വടകര സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് തകർത്തു. ചേർത്തലയിൽ സിപിഎം ഓഫീസുകൾ, വിശ്രമകേന്ദ്രങ്ങൾ, പൊതു ടാപ്പുകൾ തകർത്തു. പത്തനംതിട്ടയിൽ കന്നുകാലികളുമായി പോയ വാഹനത്തിനു നേരെ ആക്രമണം നടത്തി. കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ ആക്രമിച്ചു.കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററെ ബോംബെറിഞ്ഞു. എറണാകുളത്ത് ഡിവൈഎഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം നടത്തി തുടങ്ങി നിരവധി ആക്രമണങ്ങളാണ് ഒരാഴ്ച്ചക്കകത്തായി ഉണ്ടായിരിക്കുന്നത്. ബി ജെ പിയുടെ ആക്രമണങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി മറുപടി നൽകിയതോടെ സംസ്ഥാനത്തെ പല ഇടങ്ങളും കലാപഭൂമിയായി മാറിക്കഴിഞ്ഞു. പോലീസ് പലപ്പോഴും നിഷ്‌ക്രീയമായ പ്രവർത്തനം കാണിക്കുന്നത് ആക്രമങ്ങളുടെ എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു സമമായി മാറുന്നുമുണ്ട്. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ കയറി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ അക്രമം നടത്തിയതും കേരളത്തെ ലക്ഷ്യം വച്ച് തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദില്ലിയിൽ നടന്ന അക്രമത്തിന്റെ ഭവിഷ്യത്ത് സിപിഎമ്മിന്റെ ശക്തികേന്ദമായ കേരളത്തിലാണ് അലയടിക്കുകയെന്ന് ബിജെപിക്കും സംഘപരിവാറിനുമറിയാം അതു തന്നെയാണ് അവരുടെ തന്ത്രമെന്നും അനുമാനിക്കേണ്ടി വരും.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ വേരുറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബിജെപി നടത്തികൊണ്ടിരിക്കുന്നത്. കൊച്ചിയിൽ നടന്ന യോഗത്തിലും അമിത് ഷാ അധികാരത്തിലെത്തുകയാണ് നമ്മുടെ ലക്ഷ്യമെന്നും അറിയിച്ചിരുന്നു. കലാപങ്ങളിലൂടെ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് അമിത് ഷായുടെ രീതി എന്ന് നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു. 20ഓളം പാർട്ടി ഓഫീസുകളാണ് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി തകർത്തിരിക്കുന്നത്. എകെജി ഭവനിലെ ആക്രമണത്തിന്റെ തുടർച്ചയാണിപ്പോൾ സംസ്ഥാനത്ത് അരങ്ങേറുന്നത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള അമിത് ഷായുടെ തന്ത്രമാണിതെന്ന് കോടിയേരി ബാലകൃഷ്ണൻ പറ!യുന്നു. അതേസമയം ആക്രമണങ്ങൾ അടിച്ചമർത്താതെ അതിൽനിന്നും രാഷ്ട്രീയ ലാഭം ഉണ്ടാക്കുവനാണ് സംസ്ഥാനസർക്കാർ ശ്രമം
ഇതിനിടെ കോട്ടയത്തും സിപിഎം – ആർഎസ്എസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കുമാരനല്ലൂർ, നാഗമ്പടം, കുമരകം, കുടയംപടി എന്നിവിടങ്ങളിൽ സിപിഎം ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനങ്ങൾ സംഘർഷത്തിനിടയാക്കി. ഏറ്റുമാനൂരപ്പൻ കോളജിൽ എസ്എഫ്‌ഐ പ്രവർത്തകരെ ആർഎസ്എസ് സംഘം ആക്രമിച്ചതായി പരാതി ഉയർന്നു. ആക്രണത്തിൽ പരുക്കേറ്റ എസ്എഫ്‌ഐ പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവർത്തകർ എബിവിപി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നെന്നു എബിവിപിയും ആരോപിച്ചു.
കഴിഞ്ഞ ദിവസം കോട്ടയം നീലിമംഗലത്ത് ഉണ്ടായ സംഘർഷത്തിൽ ബി ജെ പി പ്രവർത്തകർക്ക് മർദനം ഏറ്റിരുന്നു. കൂടാതെ ബിജെപിയുടെ കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്ന് വൈകുന്നേരം ഇരുന്നൂറോളം ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി റോഡിലിറങ്ങി. ഇവരെ എം സി റോഡിൽ പോലീസ് തടഞ്ഞത് ചെറിയ സംഘർഷത്തിനു കാരണമായി. അതുപോലെ കുമാരനല്ലൂരിൽ സിപിഎം പ്രവർത്തകരും കൂട്ടമായി എത്തിയത് ജനങ്ങളിൽ പരിഭ്രാന്തിക്ക് ഇടയാക്കി. എന്നാൽ ശക്തമായ പോലീസ് സാന്നിധ്യം ഒരു വൻസംഘർഷം ഒഴിവായി പോകുന്നതിനു കാരണമായി.
നാഗമ്പടത്തും സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. ഡിവൈഎസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ വ്ൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രണ വിധേയമാക്കിയത്.

Top