കൊച്ചി :രാജ്യത്ത് ബീഫ് നിരോധനത്തിന് നീക്കമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎ യോഗത്തില്‍ കശാപ്പിനു വേണ്ടിയുള്ള കന്നുകാലി വില്‍പന നിയന്ത്രണം ചര്‍ച്ചയായില്ലെങ്കിലും പല ഘടകകക്ഷി നേതാക്കളും നേതാക്കളും ഇക്കാര്യത്തിലെ ആശങ്ക അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളാണു സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും കശാപ്പ് നിരോധിച്ചിട്ടില്ലെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത് . കശാപ്പ് നിരോധനം സംബന്ധിച്ച ആശങ്കകള്‍ എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. കേരള ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം നേതാക്കളോടു പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അമിത് ഷാ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. സംസ്ഥാത്തെ മതമേലധ്യക്ഷന്മാരുമായും അദ്ദേഹം ചര്‍ച്ച നടത്തി. അതേസമയം, അമിത് ഷായുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് സിറോ മലബാര്‍ സഭ അറിയിച്ചു. അമിത് ഷാ അഭ്യര്‍ഥിച്ചത് അനുസരിച്ച് സൗഹൃദ കൂടിക്കാഴ്ച മാത്രമാണ നടന്നത്.കേന്ദ്ര സ്ഥാപനങ്ങളിലെ പദവികള്‍ പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നും ബിജെപി അധ്യക്ഷന്‍ ഘടകകക്ഷി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. അതേസമയം, സ്ഥാനമാനങ്ങള്‍ക്കു വേണ്ടി അനിശ്ചിതമായി കാത്തിരിക്കാനാവില്ലെന്നു ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു പറഞ്ഞു. പദവി ചോദിച്ചു കൊണ്ടു നേതാക്കളുടെ പിന്നാലെ നടക്കാനാവില്ലെന്നും എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തില്‍ അവര്‍ പറഞ്ഞു. മറ്റു ഘടകകക്ഷികളും സമാനമായ നിലപാടാണു യോഗത്തില്‍ സ്വീകരിച്ചത്.