ചര്‍ച്ച ഇന്ന്: താരസംഘടനയുടെ ഭാവി തീരുമാനിക്കപ്പെടും; മാതൃഭൂമിക്കെതിരെ പരസ്യമായി നിലപാടെടുത്ത് എഎംഎംഎ

താരസംഘടനയായ എഎംഎംഎയുടെ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. നിട ആക്രമണക്കേസില്‍ കക്ഷി ചേരാനുള്ള തീരുമാനം പാളിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരുമെന്നാണ് കരുതുന്നത്. ആകെ പരുങ്ങലില്‍ നില്‍ക്കുന്ന സംഘടനയുടെ മുന്നോട്ടുള്ള പോക്കിനെ തന്നെ ബാധിക്കുന്ന കാര്യങ്ങളാണ് ചര്‍ച്ചയില്‍ വരുന്നത്.

നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷിചേരാനുള്ള അമ്മ ഭാരവാഹികളുടെ ശ്രമമാണ് ഒടുവില്‍ വിവാദം സൃഷ്ടിച്ചത്. താന്‍ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയുടെ ഹര്‍ജിയെ സഹായിക്കുക മാത്രമാണു തങ്ങളുടെ ഉദ്ദേശ്യമെന്ന നിലപാടുമായാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരാനെത്തിയത്. സ്വന്തമായി കേസ് നടത്താന്‍ പ്രാപ്തിയുണ്ടെന്നായിരുന്നു നടിയുടെ ഉറച്ച നിലപാട്. അതോടെ കക്ഷി ചേരാനെത്തിയവര്‍ക്ക് ഈ കേസിലുള്ള താല്‍പര്യമെന്താണെന്നായി കോടതി. സംഭവം വിവാദമായതോടെ ഹര്‍ജി പിന്‍വലിച്ചേക്കും.

പുതിയ നീക്കങ്ങള്‍ അമ്മ നേതൃത്വത്തെ രണ്ടു തട്ടിലാക്കിയെന്ന പ്രചാരണം ശക്തമാണ്. വൈകിയ വേളയില്‍ നടിയെ സഹായിച്ചു മുഖം രക്ഷിക്കാന്‍ അമ്മ നേതൃത്വം നടത്തിയ നീക്കമാണു ഹര്‍ജിയെന്നു വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കത്തു തയാറാക്കി മുഖ്യമന്ത്രിക്കു നല്‍കാന്‍ ശ്രമിച്ചെങ്കിലും മറുപക്ഷം അതു പൊളിച്ചുവെന്നും ആരോപണമുണ്ട്.

എന്നാല്‍ പല ആരോപണങ്ങളും തള്ളിക്കൊണ്ട് എഎംഎംഎ ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ രാജി ഭീഷണി അടക്കമുള്ള കാര്യങ്ങള്‍ മാതൃഭൂമി പത്ത്രിതന്റെ സൃഷ്ടിയാണെന്നും മാതൃഭൂമി പത്രത്തിന് സംഘടനയോടുള്ള അരിശം തീര്‍ക്കുകയാണ് ഇത്തരം വ്യാജവാര്‍ത്തകളിലൂടെയെന്നും താരസംഘടന തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാന്‍ ശ്രീ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചുവെന്നും അമ്മയില്‍ ചേരിതിരിവാണെന്നുമാണ് വാര്‍ത്ത വന്നിരിക്കുന്നത്. അമ്മയുടെ അംഗങ്ങള്‍ ആരും തന്നെ ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത കൊണ്ടല്ല, മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നല്‍കേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടകള്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി പലതരത്തില്‍ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീര്‍ത്തുകൊണ്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവര്‍ത്തികള്‍ അവര്‍ ചെയ്യുന്നു. അതിന്റെ ഭാഗമായി ഇന്ന് അമ്മ സംഘടനയേയും അതിന്റെ പ്രസിഡന്റ് ശ്രീ മോഹന്‍ലാലിനേയും അവര്‍ കടന്ന് ആക്രമിച്ചിരിക്കുകയാണ്. അമ്മയില്‍ യാതൊരുവിധത്തിലുമുള്ള പ്രശ്നങ്ങളുമില്ല. പ്രസിഡന്റ് മോഹന്‍ലാലും സംഘടനയിലെ ഒരു എക്സിക്ക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല. ഭാവിയിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കാന്‍ സാദ്ധ്യതയുണ്ട്. അംഗങ്ങള്‍ ആരും ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. അമ്മ’ കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതായിരിക്കും.

Top