കൊച്ചി:നടിയുടെ ആക്രമണം അജണ്ടയാക്കാതിരിക്കാൻ കരുക്കൾ നീക്കവും സജീവമാകുമ്പോൾ കൊച്ചിയിൽ അമ്മയുടെ മീറ്റിങ് നിർനായകമാകും.നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായ ചേരുന്ന അമ്മയുടെ യോഗം പല ചോദ്യത്തിനുമുള്ള ഉത്തരമാവും. ബുധന്‍,വ്യാഴം ദിവസങ്ങളിലായി കൊച്ചിയിലാണ് യോഗം ചേരുന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കൂട്ടായ്മയിലെ പ്രധാനികളായ മഞ്ജു വാര്യര്‍, റിമാ കല്ലിങ്കല്‍, പാര്‍വതി എന്നിവര്‍ യോഗത്തലില്‍ പങ്കെടുക്കുമെന്നാണ് സൂചന. വനിതാ കൂട്ടായ്മ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗം കൂടിയാണിത്. ആനന്ദ് ടിവിയും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സ്‌റ്റേജ് ഷോയില്‍ പങ്കെടുത്തതിന് ശേഷം താരങ്ങളുടെ സംഘം രാവിലെ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. ഇതേ സമയം ദിലീപ് ബുധനാഴ്ചയോ, വ്യാഴാഴ്ചയോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് സൂചന.
ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ബുധനാഴ്ച രാത്രി ഏഴിന് എക്‌സിക്യൂട്ടീവും തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പത്തു മുതല്‍ ജനറല്‍ ബോഡിയും ചേരും. ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടകള്‍ സംബന്ധിച്ച് ബുധനാഴ്ച രാത്രിയില്‍ ചേരുന്ന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് അന്തിമതീരുമാനം ഉണ്ടാവുക. എന്നാല്‍ പ്രധാന അജണ്ടകളില്‍ നടിക്ക് നേരെ നടന്ന ആക്രമണം സംബന്ധിച്ച വിഷയം ഉണ്ടാകില്ലെന്നാണ് വിവരം. എക്‌സിക്യൂട്ടീവില്‍ സിനിമ മേഖലയില്‍ നിന്നുള്ളവരുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ദിലീപ് ഉന്നയിച്ചേക്കും. 18 അംഗ എക്‌സിക്യൂട്ടീവില്‍ പകുതിയിലധികം താരങ്ങള്‍ ദിലീപിനെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ ഇതുവരെ ആരും പിന്തുണ പരസ്യമാക്കിയിട്ടില്ല.
കൊച്ചില്‍ നടിയ്ക്കു നേരെ ആക്രമണമുണ്ടായതിന് പിന്നാലെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ അമ്മ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് മഞ്ജു വാര്യര്‍ ആദ്യമായി ആരോപിച്ചതും അന്നാണ്. മമ്മൂട്ടിയും ദിലീപുമടക്കമുള്ള താരങ്ങളും അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നു. എക്‌സിക്യൂട്ടിവില്‍ നിലവില്‍ രണ്ട് സ്ത്രീകള്‍ മാത്രമാണുള്ളത്. അതിനാല്‍ വിവാദ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ച ഉയര്‍ത്തികൊണ്ടുവരുക അസാധ്യമായാണ് വനിത സംഘടന താരങ്ങള്‍ കാണുന്നത്. സിനിമ സെറ്റുകളിലെ സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച ചര്‍ച്ച അജണ്ടയില്‍ ഉല്‍പ്പെടുത്തണമെന്ന് രമ്യാ നമ്പീശന്‍ ആവശ്യപ്പെടും. കുക്കു പരമേശ്വരനും പൃഥ്വിരാജും ആസിഫ് അലിയും നിവിന്‍പോളിയും മണിയന്‍പിള്ള രാജുവും അടക്കമുള്ള താരങ്ങള്‍ ഇതിനെ പിന്തുണയ്ക്കും. അജണ്ട ജനറല്‍ ബോഡിയിലെത്തുന്നതോടുകൂടി വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനാവുമെന്നും സ്ത്രീ സംഘടന കണക്കുകൂട്ടുന്നു.
കഴിഞ്ഞ യോഗത്തില്‍ പങ്കെടുക്കാത്ത മഞ്ജുവാര്യര്‍ അടക്കമുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും എന്നാണ് സൂചന. വനിത സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉടനെ കത്ത് നല്‍കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ച ജനറല്‍ ബോഡിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് വനിത സംഘടനയുടേ നേതൃത്ത്വത്തില്‍ ശ്രമിക്കുന്നത്. നടിക്ക് നേരെ കൊച്ചിയില്‍ ആക്രമണമുണ്ടായതിന് പിന്നാലെ മറ്റുചില നടിമാരും തങ്ങള്‍ക്കുനേരേയും അപമാന ശ്രമം െ്രെഡവര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതും സിനിമ സെറ്റുകളിലെ വനിത താരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച ചര്‍ച്ചയ്ക്ക് കൊഴുപ്പേകാന്‍ ഉതകുന്നതാണ്.
സിനിമാ രംഗത്തെ വിവിധ സംഘടനകളിലെ വനിതകള്‍ ചേര്‍ന്നാണ് പുതിയ സ്ത്രീ സംഘടന രൂപീകരിച്ചത്. എന്നാല്‍ അമ്മയുടെ അനുവാദം ഇല്ലാതെയാണ് ഈ സംഘടന രൂപം കൊണ്ടതെന്ന അഭിപ്രായം ഒരു വിഭാഗം താരങ്ങള്‍ക്കുണ്ട്. ഇത് ഇവര്‍ ജനറല്‍ ബോഡിയിലോ, എക്‌സിക്യൂട്ടീവിലോ ഉന്നയിച്ചാല്‍ ഇത് അഭിപ്രായ വ്യത്യസത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ഇന്നസെന്റ്, ഗണേശ് കുമാര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, ദിലീപ്, നെടുമുടി വേണു, ദേവന്‍, ലാലു അലക്‌സ്, മുകേഷ്, സിദ്ധീക്, മണിയന്‍പിള്ള രാജു, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ്, നിവിന്‍പോളി, ആസിഫ് അലി, രമ്യ നമ്പീശന്‍, കുക്കു പരമേശ്വരന്‍ എന്നിവരടങ്ങുന്നതാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി.
എക്‌സിക്യൂട്ടീവിലെ യുവതാരങ്ങളും മോഹന്‍ലാലും ദേവനും സ്ത്രീ സംഘടനയെ അനുകൂലിക്കുന്നവരാണ്. ഈ സംഘടനയുടെ രൂപീകരണത്തിന് മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ക്ക് സര്‍വവിധ പിന്തുണയും മോഹന്‍ലാല്‍ നല്‍കിയിരുന്നു. എന്തായാലും ബുധന്‍,വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന മീറ്റിംഗുകള്‍ മലയാള സിനിമയെ സംബന്ധിച്ച് നിര്‍ണായകമാവും. ചിലപ്പോള്‍ ചില പൊട്ടിത്തെറിയിലേക്കും ഇത് നയിച്ചേക്കാമെന്നും സൂചനയുണ്ട്.