
ഡബ്ല്യുസിസി ഉന്നിയിച്ച വിഷയത്തില്‍ അമ്മയുടെ ഭാഗം വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിലും സംഘടനയിലെ പുരുഷ പരമാധികാരം വെടിഞ്ഞിട്ടില്ലെന്ന് തെളിയിച്ച് താരങ്ങള്‍. ദിലീപിന്റെ രാജി തങ്ങള്‍ ആവശ്യപ്പെട്ട് വാങ്ങിയതാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ച ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ എക്‌സിക്യൂട്ടീവ് തീരുമാനം എടുത്തിട്ടില്ലെന്നും താരം പരഞ്ഞു.
കഴിഞ്ഞദിവസം കീരിയും പാമ്പും പോലെ പോരടിച്ച സിദ്ധിഖും ജഗദീഷും അടുത്ത സുഹൃത്തുക്കളെ പോലെയാണ് പത്രസമ്മേളനത്തിനെത്തിയത്. തങ്ങള്‍ക്കിടയില്‍ ഭിന്നതയില്ലെന്നും ഇതിലൂടെ അമ്മ വ്യക്തമാക്കി. വിമണ്‍ ഇന്‍ കളക്ടീവിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ ആഞ്ഞടിച്ച സിദ്ധിഖ് തന്റെ നിലപാടില്‍ മാറ്റംവരുത്താന്‍ പത്രസമ്മേളനത്തിലും തയാറായില്ല. എന്നാല്‍ താന്‍ പറഞ്ഞതൊന്നും സംഘടനയുടെ തലയില്‍ വയ്ക്കേണ്ടെന്നും തന്റെ മാത്രം അഭിപ്രായമാണെന്നും അദേഹം പറയുന്നു.
രാജിവച്ച അംഗങ്ങളെ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് ലാലിന്റെ മറുപടി ഇങ്ങനെ- അമ്മയില്‍ നിന്ന് രാജിവെച്ച് പോയ നടിമാര്‍ക്ക് സംഘടനയില്‍ തിരികെ വരണമെന്നുണ്ടെങ്കില്‍ വീണ്ടും അപേക്ഷ നല്‍കാം. എന്നാല്‍ തിരിച്ചെടുക്കണമോ വേണ്ടെയോ എന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി ചേര്‍ന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും പറഞ്ഞു.
മുകേഷിനെതിരായ മീ ടു ആരോപണത്തില്‍ നടപടി ഉണ്ടാകില്ലെന്ന സൂചനയാണ് ലാല്‍ നല്‍കിയത്. പരാതി ലഭിക്കാത്തതാണ് കാരണം. എന്നാല്‍ അലന്‍സിയറിന്റെ കാര്യത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. അടുത്ത ജനറല്‍ ബോഡിയില്‍ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി. അലന്‍സിയറെ രക്ഷപ്പെടുത്താന്‍ ഡബ്യൂസിസി ശ്രമിച്ചെന്ന ആരോപണം പത്രസമ്മേളനത്തിനിടെ സിദ്ധിഖ് ഉന്നയിച്ചു.
ഡബ്ല്യുസിസി അമ്മയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് നടന്‍ ബാബുരാജ് ആരോപിച്ചു. എല്ലാം ആരോപണങ്ങളും തന്‍രെ നേര്‍ക്ക് പേര് വച്ച് വരികയാണെന്ന് മോഹന്‍ലാലും പറഞ്ഞു. ഇതില്‍ പ്രശ്‌നമുണ്ടെന്നും നടന്‍ പറഞ്ഞു.