ഇസ്‌ളാമിക്‌ സ്‌റ്റേറ്റിന്‌ തിരിച്ചടി ; രണ്ടാമന്‍ അബു മുത്തസ്‌ അല്‍ ഖുറേഷി കൊല്ലപ്പെട്ടു

ഡമാസ്‌കസ്‌:ഇറാഖിലും സിറിയയിലും കനത്ത ആക്രമണം നേരിടുന്ന ഇസ്‌ളാമിക്‌ സ്‌റ്റേറ്റിന്‌ തിരിച്ചടി. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നേതൃനിരയിലെ രണ്ടാമനായ അബൂ മുഅത്തസ് അല്‍ ഖുറൈശി യുഎസ് വ്യോമാക്രമണത്തില്‍ ഈ വര്‍ഷമാദ്യം കൊല്ലപ്പെട്ടതായി ഐഎസ് വക്താവിന്റെ വിഡിയോ സന്ദേശം സ്ഥിരീകരിച്ചു. ഐഎസ്‌ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌.
സിറിയയില്‍ വേ്യാമാക്രമണം നടത്തുന്ന റഷ്യയ്‌ക്കെതിരെ വിശുദ്ധയുദ്ധത്തിനുള്ള ആഹ്വാനവും വീഡിയോയിലുണ്ട്‌.

ഒറ്റക്ക്‌ തങ്ങളെ തോല്‍പിക്കാന്‍കഴിയാത്ത അമേരിക്ക റഷ്യയുടെയും ഇറാന്‍റെയും സഹായം തേടിയിരിക്കുകയാണ്‌. അമേരിക്കയും റഷ്യയെയും പരാജയപ്പെടുത്തും, വിഡിയോ സന്ദേശത്തില്‍ പറയുന്നു. തിങ്കളാഴ്‌ച സിറിയയില്‍ ഐഎസ്‌ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഇറാന്‍ സേനയിലെ രണ്ടു മുതിര്‍ന്ന ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു. ഇതിന്‌ പിന്നാലെയാണ്‌ സൈന്യത്തിലെ രണ്ടാമനേയും നഷ്‌ടമായിരിക്കുന്നത്‌.കഴിഞ്ഞ ഓഗസ്‌റ്റില്‍ ഇറാഖിലെ വടക്കന്‍നഗരമായ മൊസൂളില്‍ നടത്തിയ വാ്യേമാക്രമണത്തില്‍ ഖുറേഷി കൊല്ലപ്പെട്ടതായി അമേരിക്ക അറിയിച്ചിരുന്നു. അതേസമയം, സിറിയന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നു കരയുദ്ധത്തിനു സൈനികരെ സിറിയയിലേക്കയച്ചു.യുഎസ്‌ സഖ്യസേന പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ സൈന്യമെത്തിയതെന്ന്‌ ഇറാന്‍ വ്യക്‌തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top