കൊച്ചി:കേരളത്തിൽ ബിജെപിക്ക് വിജയിക്കാവുന്ന 6 ലോക്സഭാമണ്ഡലങ്ങളിൽ മുന്നിൽ നിൽക്കുന്ന തൃശൂരിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ആയിരിക്കും മത്സരിക്കുക മാസങ്ങൾക്കു മുമ്പേ പ്രചാരണവും തുടങ്ങിയിരുന്നു.അതിനിടെ കെ സുരേന്ദ്രൻ തൃശൂരിൽ മത്സരിക്കും എന്ന വാർത്ത ചില മുഖ്യധാരാ പത്രങ്ങളിൽ വന്നത് ചില ബിജെപി നേതാക്കളുടെ അറിവോടെ സൃഷ്ടിച്ചതാണെന്നും ബിജെപിയിലെ ഗ്രൂപ്പ് പോരിന്റെ ബാക്കി പത്രം എന്നും ആരോപണം ഉണ്ട് .
തൃശൂരിൽ ബിജെപിക്ക് ശക്തമായ മുന്നേറ്റവും വിജയസാധ്യതയും ഉണ്ട് .100 ശതമാനം വോട്ട് വർദ്ധനയും ഉള്ള മണ്ഡലമാണ് തൃശൂർ .കത്തോലിക്കാ സഭയുടെയും തൃശൂർ രൂപതയുടെയും പിന്തുണ എ എൻ രാധാകൃഷ്‌ണനാണ് ഉള്ളത് എന്നും നിലനിൽക്കെ സുരേന്ദ്രൻ മത്സരിക്കും എന്നത് സൃഷ്ടിച്ച വാർത്ത എന്നാണ് ബിജെപി നേതാക്കൾ തന്നെ ആരോപിക്കുന്നത് .മാത്രമല്ല ബീഫ് വിഷയത്തിൽ അടക്കം സുരേന്ദ്രൻറെ ഇടപെടലിൽ വിഭിന്നമായ ചിന്തയാണ് സഭക്കുള്ളത് .അതിലും ഉപരിയായി നായർ മേധാവിത്വം ഉള്ള തൃശൂരിൽ കെ സുരേന്ദ്രന് ഒരു തരത്തിലും സാധ്യത ഇല്ലാത്ത മണ്ഡലമാണ് .നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ടിരട്ടിയായതിന്റെ ആത്മവിശ്വാസത്തില്‍ ബിജെപിക്ക് വിജയിക്കാനാകുന്ന മണ്ഡലമാണ് ത്യശൂർ .
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍നിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ തൃശൂരില്‍ പാര്‍ട്ടിയുണ്ടാക്കിയത് നൂറുശതമാനം നേട്ടം ആയിരുന്നു .തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, നാട്ടിക, മണലൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയതാണ് തൃശൂര്‍ ലോക്സഭാ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളിലൊന്നും ബിജെപി. ഇതുവരെ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുമില്ല. എണ്ണവും ക്രിസ്ത്യൻ സഭ ഇത്തവണ ബിജെപിക്ക് അനുകൂലമാണ് എന്ന ചിന്തയാണുള്ളത് .ബിഡിജെഎസിന്റെ സ്വാധീനം മണ്ഡത്തില്‍ അനുകൂലമാക്കി മാറ്റിയിട്ടുണ്ട് . ശബരിമല സജീവമാക്കി നിര്‍ത്തിയാല്‍ എന്‍എസ്എസ് വോട്ടുകളും അനുകൂലമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ.മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണയുറപ്പിക്കാനും രാധാകൃഷ്ണന് കഴിഞ്ഞിട്ടുണ്ട്.തൃശൂർ രൂപത ബിഷപ്പുമായി നല്ല ബന്ധവും ബിജെപി നേതൃത്തിത്വത്തിനുണ്ട് .പിതാവുമായി നിരവതി തവണ ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തിയിട്ടുമുണ്ട്