മലയാളി താരം അനസ് എടത്തൊടികയെ 41 ലക്ഷത്തിന് ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കി

മലയാളി താരം അനസ് എടത്തൊടികയെ 41 ലക്ഷത്തിന് ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരലേലം തുടങ്ങി

ansaമുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരലേലത്തില്‍ മലയാളി താരം അനസ് എടത്തൊടികയെ 41 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കി. ഇന്ന് രാവിലെയാണ് താര ലേല നടപടികള്‍ ആരംഭിച്ചത്.ലേലത്തിന്റെ തുടക്കത്തില്‍ ജാക്കി ചാന്ദ് സിങ്ങിനെ 45 ലക്ഷം രൂപയ്ക്ക് പുണെ എഫ്.സി സ്വന്തമാക്കി. 39 ലക്ഷം രൂപയ്ക്കാണ് തോയി സിങിനെ ചെന്നൈയിന്‍ സ്വന്തമാക്കിയത്. മലയാളി താരമായ അനസ് എടത്തൊടികയെ 41 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ഡൈനാമോസും സ്വന്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലേല നടപടികള്‍ പുരോഗമിക്കുകയാണ്. ഡ്രാഫ്റ്റ് പട്ടികയില്‍ 114 കളിക്കാരുണ്ട്. ഇതില്‍നിന്ന് 40 കളിക്കാരെയാണ് ക്ലബ്ബുകള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്നത്. ലീഗിലെ എട്ട് ഫ്രാഞ്ചൈസികളും ലേലത്തിലും ഡ്രാഫ്റ്റിലും പങ്കെടുക്കും. ആദ്യ ഐ.എസ്.എല്‍ സീസണില്‍ ഡ്രാഫ്റ്റ് ഉണ്ടായിരുന്നുവെങ്കിലും ലേലം ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. 80 ലക്ഷം രൂപ വിലയുള്ള സുനില്‍ ഛേത്രിയാണ് ലേലത്തിലെ പ്രധാന ആകര്‍ഷണം. 21 കോടി രൂപയാണ് എട്ട് ഫ്രാഞ്ചൈസികള്‍ക്കും കളിക്കാരെ വാങ്ങുന്നതിന് അനുവദനീയമായ തുക. ഇതില്‍ 15.50 കോടി രൂപ വിദേശ കളിക്കാരെ വാങ്ങുന്നതിനും അഞ്ചരക്കോടി ആഭ്യന്തര കളിക്കാര്‍ക്കുമാണ്. 13 ആഭ്യന്തര കളിക്കാരെ ഓരോ ഫ്രാഞ്ചൈസികളും നിര്‍ബന്ധമായും ടീമിലെടുക്കണം. ഇതില്‍ രണ്ടുപേര്‍ 23 വയസ്സില്‍ താഴെയുള്ളവരും ആയിരിക്കണം. രണ്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍മാരും ടീമില്‍ വേണം. ടീമുകള്‍ക്ക് ചുരുങ്ങിയത് 22 കളിക്കാരെ ടീമിലെടുക്കാം. ഇത് 26 വരെയാക്കി ഉയര്‍ത്താം.

നാല് കളിക്കാരെ അഡീഷണല്‍ പ്ലയേഴ്‌സ് ക്വാട്ടയിലാണ് ഉള്‍പ്പെടുത്തുന്നത്. ലേലത്തില്‍ എടുക്കുന്ന കളിക്കാര്‍ ഈ ക്വാട്ടയിലാണ് ഉള്‍പ്പെടുന്നത്. ഒരു മാര്‍ക്കീ താരം അടക്കം ഒമ്പത് വിദേശകളിക്കാരാണ് ടീമില്‍ വേണ്ടത്. അഡീഷണല്‍ കളിക്കാരുടെ ക്വാട്ടയില്‍ രണ്ട് അന്താരാഷ്ട്ര കളിക്കാര്‍ വേണമെന്നാണ് ചട്ടം. ലേലത്തില്‍ വാങ്ങുന്ന കളിക്കാരുടെ തുക വിദേശ കളിക്കാര്‍ക്കായുള്ള ഫണ്ടിലേക്കാണ് വകയിരുത്തുന്നത്. ഡ്രാഫ്റ്റില്‍നിന്ന് വാങ്ങുന്ന കളിക്കാരുടെ തുക ആഭ്യന്തരഫണ്ടിലും ഉള്‍പ്പെടുത്തും.

 

Top