തിരുവന്തപുരം: തന്നെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി യുവ എംഎല്‍എമാര്‍ പ്രവര്‍ത്തിച്ചുവെന്ന പി.ജെ കുര്യന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുവ എംഎല്‍എമാരായ ഷാഫി പറമ്പിലും അനില്‍ അക്കരയും
ഞങ്ങള്‍ ആരുടെയും ചട്ടുകമായല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ എടുത്ത തീരമാനത്തില്‍ യുവ എംഎല്‍എമാര്‍ ഉത്തരവാദികളല്ലെന്നും ഷാഫി പറന്പില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വാക്ക് കേട്ടാണ് യുവ നേതാക്കള്‍ പ്രവര്‍ത്തിച്ചതെന്ന പി.ജെ. കുര്യന്റെ വാദം ബാലിശമാണ്. അവനവന് ലഭിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പി.ജെ. കുര്യന്‍ പ്രകടിപ്പിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
പറയാനുള്ളത് പറയേണ്ടിടത്ത് തന്നെ പറയുമെന്ന് എംഎല്‍എ അനില്‍ അക്കരെ. തങ്ങള്‍ ആരുടെയും മൈക്ക് സെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്.
‘പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയും, പാര്‍ട്ടിയുടെ അന്തിമ തീരുമാനം അനുസരിക്കുകയും ചെയ്യും, നമ്മുടെ കാര്യം വരുമ്‌ബോള്‍ അച്ചടക്കം, കാര്യം കഴിഞ്ഞാല്‍ പുരപ്പുറത്ത്, ആ ശീലവും ഇല്ല’.അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.