ചെന്നിത്തല പറഞ്ഞ അമേരിക്കൻ വനിത പിണറായിയെ ദ്രോഹിച്ച ഇഞ്ചി പെണ്ണ്!..പാർട്ടിക്ക് വേണ്ടി ശബ്‌ദിച്ചവരെ കേസ് എടുത്ത് പ്രതിശ്ചായ കൂട്ടിയ പിണറായിക്ക് കിട്ടിയ തിരിച്ചടിയാണ് സ്വപ്നയിലൂടെ കിട്ടുന്നത്.അനീഷ് ഷംസുദീൻ എഴുതുന്നു!

അനീഷ് ഷംസുദീൻ

ഫേസ്ബുക്കിൽ പിണറായി വിജയനെയും CPM നെയും സർക്കാരിനെയുമൊക്കെ നിരന്തരമായ്‌ ‌ ആക്രമിക്കുന്ന ഒരു ഐഡിയുണ്ട്‌ , പറഞ്ഞാൽ നിങ്ങളെല്ലാവരും അറിയും . ഇഞ്ചി പെണ്ണ്‌

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പറഞ്ഞാൽ വിശ്വസിക്കില്ല ഇവർ സംസ്ഥാനത്തെ ഐ ടി വകുപിന്റെ കീഴിൽ സ്റ്റാർട്ടപ്പ്‌ മിഷനിൽ ഉന്നത പദവിയിൽ ഇരിക്കുകയാണ്‌ !! അതും സ്വപ്നയെ പോലെ കരാർ നിയമനത്തിൽ !!

ഫേസ്ബുക്കിൽ ഇടതുപക്ഷത്തിനു വേണ്ടി സംസാരിച്ചിരുന്ന ലെഫ്റ്റ്‌ ലിബറലുകളായ പലരെയും സർക്കാരിനെതിരാക്കിയത്‌ ഇവർ ഒറ്റയാളാണ്‌ . നിരന്തരമായ്‌ ഇവരുടെ കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയട്ടും ഇവരെ ഐ ടി വകുപ്പ്‌ സംരക്ഷിക്കുകയായിരുന്നു .

ഇന്നലെ പ്രതിപക്ഷ നേതാവ്‌ ശ്രീ രമേശ്‌ ചെന്നിത്തല ഉന്നയിച്ച ” അമേരിക്കൻ വനിതക്ക്‌ ഐ ടി വകുപിൽ പിൻവാതിൽ നിയമനം ” എന്ന ആരോപണം നിങ്ങൾ കേട്ടിട്ടുണ്ടാകും .
അതേ അമേരിക്കൻ വനിതയാണ്‌ ഈ പറയുന്ന ഇഞ്ചി പെണ്ണ്‌ !!

ഇതെഴുംബോഴും ഇഞ്ചിപെണ്ണ്‌ എന്ന പിണറായി വിരോധി , പിണറായിയുടെ ഐ ടി വകുപ്പിനു കീഴിൽ ഒരു PSC എക്സാം പോലും എഴുതാതെ ലക്ഷങ്ങൾ ശംബളം വാങ്ങുന്നു .

ഈ സർക്കാർ അധികാരത്തിൽ കയറിയതിനു ശേഷം മുഖ്യമന്ത്രിക്ക്‌ നിക്ഷ്പക്ഷ പ്രതിശ്ചായ നിലനിറുത്താൻ ഒരുപാട്‌ CPM പ്രവർത്തകർക്കെതിരെ കേസ്‌ എടുത്തിട്ടുണ്ട്‌ . നാലുവർഷം മുൻപ്‌ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന കുറേ ഏറെ ഇടത്‌ അനുഭാവികളെ പിണറായി വിജയനായി ഇല്ലാതാക്കി . VD സതീശനെതിരെ പറവൂരിൽ നിരന്തരം ശബ്ദമുയർത്തുന്ന നായിബിനെ ഏത്‌ സമയം വേണമെങ്കിലും അറസ്റ്റ്‌ ചെയ്യാം . ജാമ്യമില്ലാ വകുപ്പിലാണ്‌ കള്ളക്കേസുകളു ചുമത്തിയട്ടുള്ളത്‌ .
അതേ സമയം VD സതീശൻ പരസ്യമായി തെറി വിളിച കേസ്‌ ആവിയായ്‌ പോയി .

കഴിഞ്ഞ മാസം RJ സലിമിന്റ പോസ്റ്റിൽ ഞാൻ ഒരു കമന്റിട്ടു . അര മണിക്കൂറിനുള്ളിൽ സൈബർ സെല്ലിൽ നിന്ന് എനിക്ക്‌ കോൾ RJ സലീമിന്റ ഡീറ്റയിൽ ചോദിച്ചുകൊണ്ട്‌ . എന്റ നംബറൊക്കെ എടുത്തത്‌ കേട്ടാൽ അൽഭുതപ്പെടും . എന്റ പ്രൊഫെൽ മുഴുവൻ തിരഞ്ഞ്‌ ഞാൻ ചാരി നിൽക്കുന്ന കാറിന്റെ നംബർ എടുത്ത്‌ , അതിന്റെ ഉടമയെ വിളിച്‌ അയാളിൽ നിന്ന് എന്റ നംബർ എടുത്ത്‌ എന്നെ വിളിച്ചു !!

ഒരു സോഷ്യൽ മീഡിയാ അപകീർത്തി കേസിനു വേണ്ടി ആണെന്ന് ഓർക്കണം !!

അടുത്തിടെ എം ലിജു കൊടുത്തകേസിലൊക്കെ സഖാക്കളെ പ്രതിയാക്കി സ്റ്റേഷനിൽ വിളിച്‌ വിരട്ടലും കഴിഞ്ഞു . തിരിച്ച്‌ സഖാക്കൾ കൊടുത്ത കേസുകളുടെ കാര്യം പറയാതിരിക്കലാ നല്ലത്‌ . അവർക്ക്‌ തന്നെ നാണക്കേടാകും . നേരിട്ട്‌ പോലീസ്‌ സ്റ്റേഷനിൽ ഹാജരായി എഴുതി നൽകിയ കേസ്‌ രജിസ്റ്റർ ചെയ്യാത്ത അനുഭവം ഞാൻ തന്നെ മുൻപ്‌ എഴുതിയട്ടുണ്ട്‌ .

ഒരു പാർട്ടിക്കാരനു വേണ്ടി പോലും ന്യായമായ കാര്യങ്ങൾ പോലും ചെയ്ത്‌ കൊടുക്കാതെ പാർട്ടിക്ക്‌ വേണ്ടി ശബ്ദ്ധിച്ചിരുന്നവരെ കേസ്‌ എടുത്ത്‌ ഒതുക്കിയ ഈ സർക്കാരിനു കാലം നൽകിയ തിരിച്ചടിയാകാം ഉദ്യോഗസ്ഥർ വഴി ഇപ്പോൾ തിരികെ ലഭിക്കുന്നത്‌

കണ്ടറിയണം കോശീ…

Top