ജയരാജനെ ക്രൂശിക്കുന്നതിനുമുന്‍പ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്? അഞ്ജുവിന്റെ പ്രതിഷേധത്തിന് കാരണം മറ്റൊന്ന്

anju

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജും മന്ത്രി ഇപി ജയരാജനുമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തന്നെ ജയരാജനെ ഭീഷണിപ്പെടുത്തിയെന്ന് അഞ്ജു പറയുമ്പോള്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ജയരാജന്‍ പറയുന്നത്. ജയരാജന്് പിന്തുണയുമായി മുഖ്യമന്ത്രിയുമെത്തിയതോടെ ചോദ്യങ്ങള്‍ അഞ്ജുവിന് പിന്നാലെയായി.

അഞ്ജുവിന്റെ പ്രതിഷേധത്തിന് കാരണം മറ്റൊന്നാണെന്നാണ് അറിയാന്‍ കഴിയുന്നത്. മന്ത്രി ഇപി ജയരാജന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ അഞ്ജുവിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ഇവിടം വരെ എത്തിനില്‍ക്കുന്നതെന്നാണ് പറയുന്നത്. ചിരിച്ചുകൊണ്ട് തന്റെ കാബിന്‍ വിട്ടുപോയ അഞ്ജു തനിക്കെതിരെ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന നിലപാടിലാണ് ഇപി ജയരാജന്‍. മുഖ്യമന്ത്രിയോട് അഞ്ജു പരാതി പറഞ്ഞതായി തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ മാറുമ്പോള്‍ നിയമന പദവി മാറ്റങ്ങള്‍ സ്വാഭാവികമായും നടക്കുന്ന ഒന്നാണ്. എന്നാല്‍ അഞ്ജു ബോബി ജോര്‍ജിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അഞ്ജുവിനെ സംബന്ധിച്ച് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചില ആരോപണങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ സ്ഥാനമാറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നു.

2015 നവംബര്‍ 27 നാണ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റ പത്മിനി തോമസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് അഞ്ജുവിനെ തല്‍സ്ഥാനത്ത് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ഭരണകാലത്ത് പത്മിനി തോമസിനെതിരെ നിരവധി അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ കായിക മേഖലയിലുണ്ടാക്കിയ ചെറുതല്ലാത്ത കളങ്കം രാജ്യം അറിയപ്പെടുന്ന കായിക താരത്തെ പ്രതിഷ്ഠിക്കുന്നതിലൂടെ മാറിക്കിട്ടുമെന്ന ഉദ്ദേശ്യവും സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അഞ്ജുവിനെപ്പോലുള്ള വ്യക്തിയെ തല്‍സ്ഥാനത്തു നിന്നും മാറ്റാന്‍ ശ്രമിക്കില്ല എന്ന കണക്കുകൂട്ടലും സര്‍ക്കാര്‍ നടത്തി.

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മുഴുവന്‍ സമയ പ്രവര്‍ത്തനമായിരിക്കേ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ബാംഗ്ലൂരില്‍ നിന്നും വന്നുപോകുന്ന അഞ്ജുവിന്റെ രീതിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് താല്‍പര്യമില്ല. ബംഗളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായി ജോലി നോക്കുന്ന അഞ്ജു മാസത്തില്‍ മുഴുവന്‍ സമയവും അവിടെത്തന്നെയായിരിക്കുമെന്നുള്ള കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അത്തരത്തില്‍ ജോലിക്കിടയില്‍ വീണുകിട്ടുന്ന സമയങ്ങളില്‍ മാത്രം സംസ്ഥാനത്തിന്റെ കായിക രംഗത്തെ പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുള്ള അഞ്ജുവിന്റെ നിലപാടിനെ ഇപി ജയരാജന്‍ കൂടിക്കാഴ്ചയില്‍ തള്ളിക്കളഞ്ഞതായാണ് സൂചന.

Top