മാറാന്‍ തയ്യാറെന്ന് അഞ്ജു; സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഉടന്‍ രാജിവെക്കും

TH14_ANJU

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഉടന്‍ രാജിവെക്കും. ചര്‍ച്ചയ്ക്ക്‌ശേഷം രാജി സന്നദ്ധത അറിയിക്കുമെന്നാണ് സൂചന. അഞ്ജു പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹയല്ലെന്നായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. മന്ത്രി ഇപി ജയരാജന്‍ തന്നോട് മോശമായി പെരുമാറിയെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് പല ആരോപണങ്ങളും ഉയര്‍ന്നുവന്നത്.

തന്നെ സ്ഥാനത്തു നിന്ന് മാറ്റണമെങ്കില്‍ അത് മാന്യമായ രീതിയില്‍ ആകാമെന്ന് അഞ്ജു ബോബി ജോര്‍ജ്ജ് പ്രതകിരിച്ചിരുന്നു. ഞങ്ങള്‍ക്ക് പകരം വേറെ ആളുകളെ കൊണ്ടുവരുന്നതില്‍ സന്തോഷമേ ഉള്ളെന്നും മാറാന്‍ തങ്ങള്‍ തയ്യാറാണെന്നും അഞ്ജു പറഞ്ഞു. ഒരിക്കലും സ്ഥാനങ്ങള്‍ക്കോ അവാര്‍ഡിന് വേണ്ടിയോ ഞങ്ങള്‍ പോയിട്ടില്ല. എല്ലാം ഞങ്ങള്‍ക്ക് അംഗീകാരമായി ഇങ്ങോട്ട് കിട്ടിയതാണ്. പുതിയ ഭരണത്തില്‍ ഞങ്ങളുടെ സേവനം വേണ്ട എങ്കില്‍ അത് തുറന്ന് പറയാമെന്നും മാധ്യമങ്ങളോട് നേരത്തെ അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നതെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ചില നിയമനങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സിലിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ചിലര്‍ക്ക് രണ്ടുമാസത്തേക്ക് വിദേശയാത്ര അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ അഴിമതി നിറഞ്ഞതായും അനാവശ്യമായും കാണുന്നുവെന്നും ഇപി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു തരത്തിലുള്ള അഴിമതിയും അംഗീകരിക്കില്ല. ഇത്രയും കാര്യങ്ങള്‍ പൊതുവായി പറഞ്ഞിരുന്നു. തന്റെ ശ്രദ്ധയില്‍വന്ന കാര്യങ്ങള്‍ അവരോട് വിശദീകരിക്കുകയാണ് ചെയ്തതെന്നും കായികമന്ത്രി വിശദീകരിച്ചിരുന്നു.

Top