ലാല്‍ ജോസ് സംവിധാനം ചെയ്‍ത വിക്രമാദിത്യന്‍ എന്ന സിനിമയില്‍ അനൂപ് മേനോന് ഗംഭീര വേഷമായിരുന്നു. സിനിമയിലെ പ്രകടനത്തിന് അക്കൊല്ലത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും അനൂപ് മേനോനു ലഭിച്ചു. ഇപ്പോഴിതാ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും അനൂപ് മേനോന് മികച്ച ഒരു വേഷം ലഭിച്ചിരിക്കുന്നു. വെളിപാടിന്റെ പുസ്തകം എന്ന സിനിമയില്‍ ബുള്ളറ്റ് വിശ്വന്‍ എന്ന മെക്കാനിക് ആയിട്ടാണ് അനൂപ് മേനോന്‍ അഭിനയിക്കുന്നത്. സിനിമയിലെ അനൂപ് മേനോന്റെ ലുക്കും ഗംഭീരമാണ്. അനൂപ് മേനോന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ഫോട്ടോ ഇപ്പോള്‍ വൈറലുമാണ്.സിനിമയില്‍ മോഹന്‍ലാല്‍ ആണ് നായകനായി അഭിനയിക്കുന്നത്. ഒരു കോളേജിന്റെ വൈസ് പ്രിന്‍സിപ്പളായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. രേഷ്മ രാജന്‍ ആണ് നായിക. സലിം കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബെന്നി പി നായരമ്പലം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.