ഗര്‍ഭിണിയായിരിക്കെ മര്‍ദിച്ചു; ഗ്ലാസുകൊണ്ട് വിരല്‍ മുറിക്കുകയും തലയ്ക്കും മാറിടത്തിനും പരിക്കേല്‍പ്പിക്കുകയും ചെയ്തു; ബ്രസീല്‍ താരം ആന്റണിക്കെതിരെ കാമുകിയുടെ ഗുരുതര ആരോപണങ്ങള്‍

ബ്രസീലിയ: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബ്രസീല്‍ താരം ആന്റണിക്കെതിരെ മുന്‍ കാമുകി ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. 2022നും 2023നും ഇടയില്‍ നിരവധി തവണ ക്രൂരമായി മര്‍ദിച്ചെന്നാണു വെളിപ്പെടുത്തല്‍. ഗര്‍ഭിണിയായിരിക്കെ ഉള്‍പ്പെടെ മര്‍ദനമുണ്ടായി. ഗ്ലാസുകൊണ്ട് വിരല്‍ മുറിക്കുകയും തലയ്ക്കും മാറിടത്തിനും പരിക്കേല്‍പ്പിക്കുകയും ചെയ്തതായെല്ലാം ആരോപണമുണ്ട്.

ബ്രസീല്‍ ഓണ്‍ലൈന്‍ മാധ്യമമായ ‘യു.ഒ.എല്‍’ പുറത്തുവിട്ട അഭിമുഖത്തിലാണു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുള്ളത്. 2022 ജൂണില്‍ ഗര്‍ഭിണിയായിരിക്കെയായിരുന്നു ആദ്യത്തെ ആക്രമണം. ബ്രസീലില്‍ അവധിയിലായിരുന്നു അന്ന്. യുവതിയെ കാറിലേക്കു വലിച്ചിട്ട് ക്രൂരമായി മര്‍ദിച്ചു. ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നു പുറത്തേക്കു തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഭിമുഖത്തില്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top