
കുഞ്ഞിനെ കണ്ടെത്താൻ പോരാട്ടം നടത്തുന്ന അനുപമക്ക് നീതി ഉറപ്പാക്കണമെന്ന് മന്ത്രി വി. മുരളീധരൻ പറഞ്ഞു. പാർട്ടിയോട് നീതിക്ക് അപേക്ഷിച്ചപ്പോൾ പാർട്ടിയുടെ പരിധിയിൽ വരുന്ന വിഷയമല്ലെന്ന പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. പാർട്ടി കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിക്കാണ് ഈ ദുര്യോഗം ഉണ്ടായിരിക്കുന്നത്. പാർട്ടിയുടെ പരിധിയിൽ വരുന്ന വിഷയം ഏതാണെന്നും അല്ലാത്തത് ഏതാണെന്നും നേതാക്കന്മാർ പാർട്ടി അണികളെയെങ്കിലും ബോധ്യപ്പെടുത്തണമെന്നും വി.മുരളീധരൻ പറഞ്ഞു
Tags: anupama