മന്ത്രി സജി ചെറിയാനെതിരെ അനുപമയുടെ പരാതി; പ്രാഥമികപരിശോധന നടത്താന്‍ പോലീസിന് നിര്‍ദേശം. പറഞ്ഞത് നാടിന്റെ പൊതുവികാരമാണെന്ന് പൊതുസമൂഹം

തിരുവനന്തപുരം: സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന അനുപമയുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമീഷണറുടെ നിര്‍ദേശം. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രസംഗം നടന്നത് ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നതിനാല്‍ അനുപമയുടെ പരാതി പേരൂര്‍ക്കട പോലീസ് ശ്രീകാര്യം പോലീസിന് കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും പോലീസിന്റെ തുടര്‍നടപടി.

പ്രസവിച്ച അമ്മയ്ക്കു തന്നെയാണ് കുട്ടിയെ ലഭിക്കേണ്ടത് എന്ന കാര്യത്തില്‍ ഈ നേതാക്കള്‍ക്കും മറിച്ചൊരു അഭിപ്രായമില്ല. അതേസമയം തെറ്റ് യുവതിയുടെ ഭാഗത്ത് സംഭവിച്ചാലും അവളുടെ കാമുകന്റെ ഭാഗത്ത് സംഭവിച്ചാലും അത് തുറന്നു പറയുക തന്നെ വേണം. ആ കടമയാണ് ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ഈ കമ്മൂണിസ്റ്റുകള്‍ ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രചരണം നടത്താന്‍ എത് മാധ്യമങ്ങള്‍ ശ്രമിച്ചാലും അത് വിലപ്പോവുകയില്ല. അത്തരക്കാരാണ് സമൂഹത്തിന്റെ മുന്നില്‍ ഒറ്റപ്പെട്ടുപോവുക. അതും ഓര്‍ത്തു കൊള്ളണം. ഇപ്പാഴത്തെ ദത്ത് വിവാദത്തെ നേരിട്ട് പരാമര്‍ശിച്ചില്ലങ്കിലും മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക ഒടുവില്‍ ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുന്ന അവസ്ഥയുണ്ടാകുക’ എന്ന കാര്യമാണ് സജി ചെറിയാന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ‘ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ലന്നും”. പക്ഷേ ആ അച്ഛന്റെയും അമ്മയുടെയും മനോനില കൂടി മനസ്സിലാക്കണമെന്നു കൂടി മന്ത്രി ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ദത്ത് വിവാദത്തില്‍ അനുപമയ്ക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ പിന്നോട്ട് പോകാതെയാണ് മന്ത്രി സജി ചെറിയാന്‍ ഇന്നും പ്രതികരിച്ചത്. വിവാദപരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ അനുപമയും അജിത്തും പരാതി നല്‍കിയിട്ടും പരാമര്‍ശം വിവാദമായിട്ടും സജി ചെറിയാന്‍ തിരുത്താന്‍ തയ്യാറായിട്ടില്ല. തന്റെ അഭിപ്രായപ്രകടനം രക്ഷിതാവ് എന്ന നിലയിലാണെന്നും ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രസംഗത്തില്‍ ആരുടെയും പേര് എടുത്ത് പറഞ്ഞില്ലെന്നും നാട്ടിലെ സംഭവം പൊതുവായി പറഞ്ഞതാണെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.

Top