ബാഹുബലിയും ദേവസേനയും എന്നാണ് വിവാഹിതരാകുന്നത് ? അനുഷ്‌കയും പ്രഭാസും തമ്മില്‍ കട്ട പ്രേമമെന്ന് ആരാധകര്‍

സത്യത്തില്‍ പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണോ…പപ്പരാസികള്‍ മുതല്‍ കട്ട ആരാധകര്‍ വരെ ഇരുവരും പ്രണയത്തിലാണെന്നാണ് പ്രചരിപ്പിക്കുന്നത്…

പ്രഭാസ് തനിക്ക് വന്ന 6000ത്തോളം വിവാഹാലോചനകള്‍ തള്ളിക്കളഞ്ഞത് അനുഷ്‌കയ്ക്ക് വേണ്ടിയാണെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെന്നിന്ത്യയിലെ അഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുഷ്‌ക ഷെട്ടി. സ്വീറ്റി ഷെട്ടിയെന്നാണ് അനുഷ്‌കയെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. പ്രഭാസിനെന്നല്ല ആര്‍ക്കും അനുഷകയോട് പ്രണയം തോന്നിപ്പോകും എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വിവഹം നടന്ന അത് പ്രഭാസിന്റെ ഭാ്യമെന്നാണ് ആരാധകര്‍ പറയുന്നത്.

തന്റെ കരിയറില്‍ ഇതുവരെ അനുഷ്‌ക വിവാദങ്ങള്‍ക്ക് ഇട നല്‍കിയിട്ടില്ലാത്ത താരമാണ് അനുഷ്‌ക. പൊതു വേദികളിലും മാന്യമായ അനുഷ്‌കയുടെ പെരുമാറ്റമാണ് ഇത്രയും ആരാധകരെ അവര്‍ക്ക് സമ്മാനിച്ചത്. സിനിമയിലല്ലാതെ പൊതുവേദിയിലൊന്നും തന്നെ അല്പ വസ്ത്രം ധരിച്ച് അനുഷ്‌ക പ്രത്യക്ഷപെട്ടിട്ടില്ല.
അനുഷ്‌ക ഒന്ന് ചിരിച്ചാല്‍ മതി ആരും വീണു പോകുമെന്നും അത്രമേല്‍ നിഷ്‌കളങ്കവും ഹൃദ്യവുമാണ് ആ ചിരിയെന്നും പ്രഭാസിന് അനുഷ്‌കയോട് പ്രണയം തോന്നിയെങ്കില്‍ അത്ഭുതപ്പെടാനില്ലെന്നുമാണ് അനുഷ്‌ക ആരാധകര്‍ പറയുന്നത്. സൈസ് സീറോ നായിക മാര്‍ക്കിടിയില്‍ മാംസളമായ ശരീരം വെച്ച് പ്രതിഭകൊണ്ട് പിടിച്ചു നില്‍ക്കുന്ന നടിയാണ് അനുഷ്‌ക.

യോഗ അദ്ധ്യാപികയായിട്ടായിരുന്നു അനുഷ്‌ക തന്റെ കരിയര്‍ ആരംഭിച്ചത്. ആ ജോലിയുമായി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു പുരി ജഗന്നാഥ് സംവിധാനം ചെയ്ത സൂപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക സിനിമാ ലോകത്തേക്ക് എത്തുന്നത്. നാഗാര്‍ജുനയായിരുന്നു ചിത്രത്തിലെ നായകന്‍.

പ്രഭാസിനൊപ്പം ബാഹുബലി ചിത്രങ്ങള്‍ കൂടാതെ രണ്ട് ചിത്രങ്ങളില്‍ അനുഷ്‌ക നായികയായി എത്തിയിരുന്നു. അനുഷ്‌കയുടെ ബിക്കിനി വേഷം കൊണ്ട് ശ്രദ്ധേയമായ ബില്ലയിലും മിര്‍ച്ചിയിലും. ഇവയൊക്കെ ചേര്‍ത്തുവച്ചാണ് അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും ഗോസിപ്പിറങ്ങിയത്.

Top