ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ ബന്ധപ്പെടരുതെന്ന് ഇന്ത്യന്‍ താരം വിരാട് കോലി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ഇക്കാര്യം കുറിച്ചത്. കോലി സന്ദേശങ്ങള്‍ കണ്ടില്ലെങ്കില്‍ അക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്‌ക ശര്‍മയും കുറിച്ചു.
‘നമ്മള്‍ ലോകകപ്പിലേക്ക് അടുക്കുന്ന ഈ വേളയില്‍ ടിക്കറ്റ് ആവശ്യപ്പെട്ട് സമീപിക്കരുതെന്ന് സുഹൃത്തുക്കളോട് താഴ്മയായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിച്ചോളൂ.’- കോലി കുറിച്ചു. ഈ സ്റ്റോറി പങ്കുവച്ച് അനുഷ്‌ക കുറിച്ചത് ഇങ്ങനെ, ‘നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെങ്കില്‍ സഹായിക്കണമെന്ന് എന്നോട് അഭ്യര്‍ത്ഥിക്കരുത്’. നാളെയാണ് ഏകദിന ലോകകപ്പ് ആരംഭിക്കുക.