ഹൃദയം തകര്‍ത്തവന് ആശംസകള്‍; ആശ്വാസ വചനങ്ങളുമായി ആരാധകര്‍; ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ഡാനീലേ വ്യാട്ടിന് ഒര്‍മ്മക്കായുള്ളത് ക്രിക്കറ്റ് ബാറ്റ്

തന്റെ ഹൃദയെ തകര്‍ത്തവന് ആശംസകളുമായി ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് പ്ലേയറായ ഡാനീലേ വ്യാട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയോട് തന്റെ പ്രണയം തുറന്നു പറഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ ഇംഗ്ലണ്ട് താരമാണ് നവദമ്പതിമാര്‍ക്ക് ആശംസകളുമായി രംഗത്തെത്തിയത്. എന്തായാലും തന്റെ ഹൃദയം തകര്‍ത്ത ആള്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്ന ഡാനീലേയെ ട്വിറ്റര്‍ലോകം ഏറ്റെടുത്തിരിക്കുകയാണ്.

വിരാട് കോഹ് ലിക്കും അനുഷ്‌ക ശര്‍മയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റ്. 2014 ല്‍ ട്വിറ്ററിലൂടെയാണ് ഡാനീലേ വിവാഹഭ്യര്‍ത്ഥന നടത്തിയത്. കോഹ് ലി, വില്‍ യു മാരി മീ എന്ന ചോദ്യം ലോകശ്രദ്ധ നേടിയിരുന്നു. ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊഹ് ലിയെ കാണാന്‍ ഡനീലേ എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡാനീലേയെ സമാധാനിപ്പിക്കാനായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളെക്കുറിച്ചോര്‍ത്ത് ദുഖമുണ്ടെന്ന് പറയുന്നവര്‍ മുതല്‍ പ്രണയം തകര്‍ന്നതിന്റെ ദുഖം തീര്‍ക്കാന്‍ ബോളിവുഡ് ഗാനം ചന്ന മെരെയാ കേള്ക്കാന്‍ ഉപദേശിക്കുന്നവര്‍ വരെയാണ് ഡനീലേയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യം വിരാട് കൊഹ് ലി സമ്മാനിച്ച ബാറ്റിന്റെ ചിത്രം ഇംഗ്ലീഷ് താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്നലെ തസ്‌കാനിയയില്‍ വെച്ചായിരുന്നു കൊഹ് ലി- അനുഷ്‌ക വിവാഹം.

Top