മുംബൈ: കാറില്‍ നിന്നും മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്നവര തടഞ്ഞു നിര്‍ത്തി ‘ശാസിച്ച്’ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. ഇതിന്റെ വീഡിയോ അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് നായകനുമായ വിരാട് കൊഹ്ലിയാണ് പുറത്ത് വിട്ടത്. സമീപത്ത് കൂടി പോകുന്ന കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍.
”എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധ വേണം. മാലിന്യം കളയാന്‍ ചവറ്റുകുട്ട ഉപയോഗിക്കണം”- 17 സെക്കന്‍ഡുള്ള വിഡിയോയില്‍ അനുഷ്‌ക പറയുന്നു. വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് കൊഹ്ലിയേയും അനുഷ്‌കയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. പലരും ഇത്തരം കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ല. മാത്രവുമല്ല, ഭൂരിപക്ഷം പേരും ഇതു തമാശയായാണു കാണുന്നത്. ഇതു നാണക്കേടാണെന്നും കൊഹ്ലി വീഡിയോയ്‌ക്കൊപ്പം ട്വിറ്ററില്‍ വ്യക്തമാക്കി.