ആലുവ: നടിയ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെടുത്തി പ്രമുഖ കോണ്‍ഗ്രസ് എം.എല്‍.എ അന്‍വര്‍ സാദത്തിനെ പ്രത്യേകസംഘം ചോദ്യം ചെയ്യും. എം.എല്‍.എ. അക്രമം നടന്നദിവസം നിരന്തരമായി കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ മറ്റുള്ളവരുടെ ഫോണിലൂടെയാണ് സുനിയെ എം.എല്‍.എ. വിളിച്ചതെന്നുമാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് നടന്‍ ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ദിലീപും താനും ബാല്യകാല സുഹൃത്തുക്കളെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം എംഎല്‍എ പറഞ്ഞത്. കോണ്‍ഗ്രസ് എംഎല്‍എയുടെ അനവസരത്തിലുള്ള സന്ദര്‍ശനം അന്നേ വിവാദമായിരുന്നു. സുനിയുടെ മൊഴിയിലും ഫോണ്‍ ഉടമസ്ഥരുടെ മൊഴിയിലും അന്‍വര്‍ സാദത്ത് വിളിച്ചതായി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും താന്‍ സുനിയെ വിളിച്ചിട്ടില്ലെന്നാണ് എം.എല്‍.എയുടെ നിലപാട്. ഇക്കാര്യം വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ നീക്കം. ഐ.ജി: ദിനേന്ദ്ര കശ്യപിനോട് സംഭവം നേരിട്ടന്വേഷിക്കാന്‍ ഡി.ജി.പി: ലോക്നാഥ് ബെഹ്റ നിര്‍ദേശംനല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.
അറസ്റ്റിലായ നടന്‍ ദിലീപിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം ഉള്ളതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ആലുവയിലെ ദേശം ഗ്രാമത്തില്‍ നിന്നും ദിലീപ് സിനിമാ മേഖലയില്‍ പ്രവേശിച്ചെങ്കിലും രാഷ്ട്രീയം കൈവിടാതെ യൂത്ത് കോണ്‍ഗ്രസ് അംഗത്വം തുടര്‍ന്നു. ഇതാണ് ചെന്നിത്തലയുമായി അടുപ്പത്തിലാകുന്നത്. ദിലീപിന്റെ ആവശ്യപ്രകാരമാണ് കോണ്‍ഗ്രസിന്റെ സുരക്ഷിതമായ മണ്ഡലം ആലുവ സീറ്റ് അന്‍വര്‍ സാദത്തിന് ചെന്നിത്തല നല്‍കിയത് എന്നും ആരോപണം ഉയരുന്നുണ്ട്. . പല പ്രമുഖരെയും പിന്തള്ളിയാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ നേതാവായ രാഷ്ട്രീയ പാരമ്പര്യം ഒട്ടും ഇല്ലാത്ത അന്‍വര്‍ സാദത്തിന് ആലുവ സീറ്റ് ചെന്നിത്തല നല്‍കിയത് എന്നും പത്രം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
അവകാശപ്പെടുന്നതുപോലെ ചെറുപ്പം മുതല്‍ അന്‍വര്‍ സാദത്തിന് ദിലീപുമായി ബന്ധവുമുണ്ടായിരുന്നില്ല. സിനിമാ മോഹവുമായി നടന്നിരുന്ന കെ സി രമേഷ് എന്ന നേതാവിന്റെ കൂടെ നടന്നിരുന്ന കാലത്താണ് അന്‍വര്‍ ദിലീപിനെ കാണുന്നത്. ദിലീപുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന രമേഷാണ് ദിലീപിന്റെ ആദ്യ വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. വിവാഹസമയത്താണ് അന്‍വര്‍ ദിലീപുമായി അടുക്കുന്നതും ദൃഢമായ സൗഹൃദം സ്ഥാപിക്കുന്നതും. ദിലീപുമായുള്ള സൗഹൃദം ബിസിനസ്സ് ബന്ധങ്ങളിലേക്കും നീങ്ങി.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കെ പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ നിരന്തരമായി ഇടപെട്ട്പി ടി തോമസ് എംഎല്‍എ. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍സര്‍ക്കാരിനും പൊലീസിനുമെതിരെ സത്യഗ്രസമരവുമായി രംഗത്തെത്തിയ പിടി തോമസ് ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയതോടെ സിബിഐ വേണമെന്ന വാദമുയര്‍ത്തി. ദുരൂഹമായ നീക്കങ്ങളാണ് സംഭവത്തിനുശേഷം പി ടി തോമസില്‍ നിന്നുണ്ടായത്. അതേസമയം ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ദിലീപുമായി നിരന്തരബന്ധം പുലര്‍ത്തുകയും ചെയ്തു എന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു .നടിയെ ആക്രമണത്തിനിരയായ ദിവസം പി ടി തോമസിന്റെ സാന്നിധ്യത്തിലുണ്ടായ ഫോണ്‍സംഭാഷണമാണ് പള്‍സര്‍ സുനിയുടെ അറസ്റ്റ് വൈകിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നടിയെ ആക്രമിച്ചദിവസം ചലച്ചിത്രതാരം ലാലിന്റെ വീട്ടിലെത്തിയ സ്ഥലം എംഎല്‍എ പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് നിര്‍മാതാവ് ആന്റോ ജോസഫ് സുനിയെ വിളിച്ചത്. ഇതോടെയാണ് സംഭവം പുറത്തായെന്നും പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്നും പള്‍സര്‍ സുനി അറിയുന്നത്. ഇതോടെ സുനി ഒളിവില്‍പോയി.
തുടര്‍ന്ന് അന്വേഷണം ശരിയായ രീതിയില്‍ നടക്കുമ്പോള്‍ പൊലീസിനും സര്‍ക്കാരിനും എതിരെ പി ടി തോമസ് നിരന്തരം ആക്ഷേപമുയര്‍ത്തി. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു സത്യഗ്രഹം. ആക്രമിക്കപ്പെട്ട നടിയും കുടുംബവും സിനിമാപ്രവര്‍ത്തകരുമടക്കം അന്വേഷണം ശരിയായ രീതിയിലാണ് മുന്നേറുന്നതെന്നും പൊലീസില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വ്യക്തമാക്കിയ ഘട്ടത്തിലാണ് അതൊന്നും വകവയ്ക്കാതെ പി ടി തോമസ് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പൊലീസിനെതിരെ പ്രസ്താവനകളുമായി രംഗത്തുവന്നത്എന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്ന രീതിയില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഡി.ജി.പി. ബെഹ്റ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ വേണ്ടി കുറ്റമറ്റരീതിയിലുള്ള റിപ്പോര്‍ട്ടായിരിക്കും കോടതിയില്‍ പോലീസ് നല്‍കുക. ഇതോടെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ ദിലീപ് ജയിലില്‍ കഴിയേണ്ടിവന്നേക്കാം. വനിതാ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് നിയമനടപടികള്‍ ത്വരിതപ്പെടുത്താനും ആലോചനയുണ്ട്.ഡി.ജി.പി. ബെഹ്റയുടെ ചോദ്യം ചെയ്യലിലാണ് ദിലീപ് കുടുങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ദീര്‍ഘമായ ചോദ്യംചെയ്യലിനിടെ ദിലീപിനോട് വ്യക്തിപരമായ വിവരം ഡി.ജി.പി. ചോദിച്ചപ്പോള്‍ അതുവരെ സംഭരിച്ചിരുന്ന ധൈര്യം ദിലീപില്‍നിന്ന് ചോര്‍ന്നുപോകുകയായിരുന്നു. ആകെ നാലു ചോദ്യങ്ങളാണ് ദിലീപിനോട് ബെഹ്റ ചോദിച്ചത്.
അതിനിടെ, സ്തുര്‍ഹ്യമായ രീതിയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോയ പോലീസ് സംഘത്തിന് പ്രത്യേക മെഡലും പാരിതോഷികവും നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി നേരിട്ട് അന്വേഷണസംഘത്തിന് മെഡല്‍ വിതരണം ചെയ്യും.
തെളിവുകള്‍ ആസൂത്രിതമായി പ്രതികള്‍ നശിപ്പിച്ചപ്പോള്‍ ആ കുരുക്കഴിക്കുന്നതിന് ശാസ്ത്രീയമാര്‍ഗങ്ങളായിരുന്നു അന്വേഷണസംഘം സ്വീകരിച്ചിരുന്നത്. വഴിവിട്ട രീതിയില്‍ ദിലീപിനെ ചോദ്യംചെയ്യരുതെന്ന് ഡി.ജി.പി: ബെഹ്റ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ഇതിന് അദ്ദേഹം സി.ബി.ഐയില്‍ പരിചയസമ്ബത്തുള്ള ഐ.ജി: ദിനേന്ദ്ര കശ്യപിന്റെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു.അതിനിടെ ദിലീപിനെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണവും ആരംഭിച്ചു. വന്‍തോതിലുള്ള സാമ്ബത്തിക ഇടപാടുകള്‍ നടന്നെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണം.അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. മലയാള സിനിമാ നിര്‍മാണ രംഗത്തെ ബെനാമി കള്ളപ്പണ ഇടപാടുകളില്‍ ദിലീപിന്റെ പങ്കു വ്യക്തമായ സാഹചര്യത്തിലാണു സാമ്ബത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍.
കേസിന്റെ ഗൂഢാലോചന സംബന്ധിച്ച ചോദ്യംചെയ്യലില്‍ പൊലീസ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റു ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്ബത്തിക സ്രോതസ്സ് അന്വേഷണത്തില്‍ കണ്ടെത്തും.ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യംചെയ്യും. രണ്ടു വര്‍ഷം മുന്‍പ് ആദായ നികുതി ഇന്റലിജന്‍സ് വിഭാഗവും മലയാള സിനിമാ നിര്‍മാണ രംഗത്തെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള മുന്‍നിര നടന്മാരുടെ സ്വത്തുവിവര കണക്കുകള്‍ പരിശോധിച്ചിരുന്നെങ്കിലും അന്വേഷണം ഇടയ്ക്കു മരവിച്ചു.
ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടയിലാണു ദിലീപിന്റെ കണക്കില്‍പെടാത്ത സ്വത്തു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.