
ഏഴ് വയസുകാരി ദേവനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. വെള്ളത്തില്‍ മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മരിയ്ക്കും മുമ്പുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഫോറന്‍സിക് സര്‍ജന്‍മാരടങ്ങുന്ന സംഘം ഇളവൂരിലെത്തും. പുഴയിലേക്ക് കുട്ടി വീണതില്‍ അസ്വാഭാവികതയുണ്ടെന്ന നേരിയ സംശയമെങ്കിലും സംഘത്തിന് ബോദ്ധ്യപ്പെട്ടാല്‍ സംശയ നിഴലിലുള്ളയാളെ കസ്റ്റഡിയിലെടുക്കും.
Tags: devananda body